Jio | ഐഫോണ്‍ 15 വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ ? പുതിയ ജിയോ ഉപഭോക്താക്കൾക്ക് കിടിലന്‍ ഓഫര്‍
- Published by:Arun krishna
- news18-malayalam
Last Updated:
റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ ഓൺലൈൻ അല്ലെങ്കിൽ ജിയോമാർട്ട് എന്നിവയിൽ നിന്ന് ഐഫോൺ 15 വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഓഫര്‍
സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ തരംഗമായി മാറിയ ഐഫോൺ 15 വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ജിയോയുടെ പുതിയ ഉപഭോക്താവാണ് നിങ്ങളെങ്കില്‍ ഒരു സ്പെഷ്യൽ ഓഫർ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.
റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ ഓൺലൈൻ അല്ലെങ്കിൽ ജിയോമാർട്ട് എന്നിവയിൽ നിന്ന് ഐഫോൺ 15 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6 മാസത്തേക്ക് പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാൻ ലഭിക്കും. അതായത് 2,394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങൾ ജിയോ നൽകുന്നു. കൂടാതെ 3 GB/ദിവസം, അൺലിമിറ്റഡ് വോയ്‌സ്, 100 SMS/ദിവസം എന്നിവയും ലഭ്യമാകും.
advertisement
₹149/- അല്ലെങ്കിൽ അതിന് മുകളിലുള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകൾക്ക് ഈ ഓഫർ ബാധകമാണ്. ഈ ഓഫർ ലഭിക്കാൻ ജിയോ ഇതര ഉപഭോക്താക്കൾക്ക് പുതിയ സിം എടുക്കുകയോ മൊബൈൽ നമ്പർ പോർട്ട് ചെയ്യുകയോ ചെയ്യാം. ഓഫർ 2023 സെപ്റ്റംബർ 22ണ് ന് ആരംഭിച്ചു. ഒരു ഐ ഫോൺ 15 നിൽ ഒരു പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടുകഴിഞ്ഞാൽ, കോംപ്ലിമെന്ററി ഓഫർ നിങ്ങളുടെ മൊബൈൽ കണക്ഷനിൽ 72 മണിക്കൂറിനുള്ളിൽ ഓട്ടോ ക്രെഡിറ്റ് ആയിരിക്കും. ഓഫർ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ യോഗ്യരായ ഉപഭോക്താക്കളെ SMS/ഇ-മെയിൽ വഴി അറിയിക്കും. ഐഫോൺ 15 നിൽ മാത്രമേ കോംപ്ലിമെന്ററി പ്ലാൻ പ്രവർത്തിക്കൂ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 23, 2023 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Jio | ഐഫോണ്‍ 15 വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ ? പുതിയ ജിയോ ഉപഭോക്താക്കൾക്ക് കിടിലന്‍ ഓഫര്‍