ഇന്ത്യയെപ്പോലുള്ളൊരു രാജ്യത്ത് എഐ തൊഴിൽ സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വൈദഗ്ധ്യം നേടിയതോ തീരെ വൈദഗ്ധ്യമില്ലാത്തതോ ആയ ആളുകളെ കൂടുതൽ പ്രാപ്തരാക്കുന്നതിന് എഐ സഹായിക്കും. അവർക്ക് കൂടുതൽ വിവര സാങ്കേതികവിദ്യയിലൂന്നിയ വൈദഗ്ധ്യം നേടിക്കൊടുക്കാൻ ഇത് സഹായിക്കും, എഐ മൂലമുള്ള തൊഴിൽ നഷ്ടം, സ്വകാര്യതാ ലംഘനം എന്നിവയെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കവെ അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, എഐയുടെ സഹായത്തോടെ ഒരു നഴ്‌സിന് ഡോക്ടറുടെ ജോലിഭാരം കുറയ്ക്കാൻ കഴിയും. ഇതിനുള്ള ശേഷിയാണ് നമ്മൾ വർധിപ്പിക്കാൻ പോകുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Also read: മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
അതേസമയം, സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലും വ്യത്യസ്ത വിപണികളിലും എഐയുടെ സ്വാധീനം വിഭിന്നമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐ വളരെയധികം ഉപയോഗപ്രദമാകും, അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കും. കാരണം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളിൽ ഭൂരിഭാഗവും എഐക്ക് ചെയ്യാൻ കഴിയും. അതിനാൽ ഇതിന്റെ ഗുണങ്ങൾ വ്യത്യസ്ത മേഖലകളിലും വ്യത്യസ്ത വിപണികളിലും വ്യത്യസ്തമായിരിക്കും. എല്ലായിടത്തും എഐ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പോകുന്നു അത് ഉയർന്ന തലത്തിലുള്ള ജോലികൾ ചെയ്യാൻ ആളുകളെ പ്രാപ്തരാക്കും, അദ്ദേഹം വ്യക്തമാക്കി. ആളുകളില്ലാത്ത വിപണികളിൽ അത് മനുഷ്യർക്ക് പകരമാകുകയും പ്രതീക്ഷിക്കുന്ന സേവനം നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാറ്റാ സ്വകാര്യതയും അതിന്റെ സംരക്ഷണത്തിനുമായി ഇന്ത്യ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റ സ്വകാര്യതയും സംരക്ഷണവും സംബന്ധിച്ച് നിയമങ്ങൾ ഒരു വശത്ത് കൊണ്ടുവരുമ്പോൾ, ഡാറ്റാ ശാക്തീകരണം ഉറപ്പുവരുത്തുന്ന ഡിഇപിഎ പോലുള്ളവ ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. ഇവ രണ്ടും സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്, അദ്ദേഹം പറഞ്ഞു.