മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒരു നിശ്ചിത തുക നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ
നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം. എസ്ഐപി, സ്റ്റോക്കുകള്‍, ബോണ്ടുകള്‍ എന്നിങ്ങനെ പല തരത്തിലുള്ള നിക്ഷേപമുണ്ട്. ഒരു നിശ്ചിത തുക നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (Systematic investment plans). ഇതൊരു ദീർഘകാല നിക്ഷേപമാണ്.
1. മികച്ച മൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കുക (Choose A Good MF Scheme)
എസ്‌ഐപിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, നിക്ഷേപകർ അവരുടെ റിസ്ക്-ടേക്കിംഗ് കപ്പാസിറ്റി അറിഞ്ഞിരിക്കുകയും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ ഒരു നല്ല മ്യൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കുകയും ചെയ്യണം. വിപണിയിൽ പല തരത്തിലുള്ള മൂച്വൽ ഫണ്ട് സ്കീമുകൾ ലഭ്യമാണ്. അവയെക്കുറിച്ചും അറിഞ്ഞിരിക്കണം. വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വ്യത്യസ്ത തലത്തിലുള്ള അപകടസാധ്യതയുണ്ട്, അതുപോലെ വരുമാനവും ലഭിക്കും.
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഫണ്ടുകള്‍ നിങ്ങളുടെ ലക്ഷ്യവുമായി എത്രത്തോളം പൊരുത്തപ്പെടുന്നുണ്ടെന്നും നിങ്ങള്‍ക്ക് എത്രത്തോളം റിസ്‌ക് എടുക്കാന്‍ സാധിക്കുമെന്നും ഉറപ്പാക്കുക. പല സ്കീമുകളിലും പല തരത്തിലുള്ള റിസ്കാണുള്ളത്. വെരി ഹൈ റിസ്ക്, ഹൈ റിസ്ക്, മോഡറേറ്റ് റിസ്ക് എന്നിങ്ങനെ അവ വ്യത്യാസപ്പെട്ടിരിക്കുന്നു. നികുതി ലാഭിക്കലാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, നിങ്ങൾക്ക് ഒരു ഇഎൽഎസ്എസ് (ELSS (equity-linked savings scheme)) തിരഞ്ഞെടുക്കാം. ഇതിന് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്.
advertisement
2. ഫണ്ട് മാനേജരെ കുറിച്ച് നന്നായി ഗവേഷണം നടത്തുക (Do Research About The Fund Manager)
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യുക. അതിനു ശേഷം, ഫണ്ട് മാനേജർമാരെക്കുറിച്ചും അവരുടെ മുൻകാല റെക്കോർഡുകളെക്കുറിച്ചും പരിശോധിക്കണം. ഈ വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭിക്കും.
3. മൂച്വൽ ഫണ്ട് ഹോൾഡിംഗ് കമ്പനികളെക്കുറിച്ച് പഠിക്കുക (Check MF Holding Companies)
നിങ്ങളുടെ പണം എവിടെ നിക്ഷേപിക്കണമെന്ന് മനസിലാക്കാൻ മ്യൂച്വൽ ഫണ്ട് ഹോൾഡിംഗ് കമ്പനികളെക്കുറിച്ച് പരിശോധിക്കുന്നതിലൂടെ സാധിക്കും. നിങ്ങളുടേത് ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടാണെങ്കിൽ, മുഴുവൻ തുകയും വിവിധ കമ്പനികളിലെ ഇക്വിറ്റികളിലേക്കാകും നിക്ഷേപിക്കപ്പെടുക.
advertisement
4. മ്യൂച്വൽ ഫണ്ട് ഫീസ്, ചെലവുകൾ എന്നിവ പരിശോധിക്കുക (Check Mutual Funds Fees, Expenses)
മാനേജ്‌മെന്റ് ഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍, ലോഡ് ഫീസ് എന്നിവ പോലുള്ള ചെലവുകള്‍ മ്യൂച്വല്‍ ഫണ്ടില്‍ ഉണ്ട്. ഈ ഫീസുകള്‍ കാലക്രമേണ നിങ്ങളുടെ റിട്ടേണുകളെ ബാധിക്കും. അതിനാല്‍ കുറഞ്ഞ ചെലവുള്ള ഫണ്ടുകള്‍ കണ്ടെത്തുക.
5. പാനിക് സെൽ നടത്താതിരിക്കുക (Do Not Panic Sell)
വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടാകുന്ന സമയത്ത് ശാന്തത പാലിക്കുകയും പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ പെട്ടെന്ന് നിങ്ങളുടെ അസറ്റ് വില്‍ക്കുകയാണെങ്കില്‍, അത് വലിയ നഷ്ടമുണ്ടാക്കിയേക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 22, 2023 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ