‘ഡിജിറ്റൽ സേവനങ്ങൾ, ഹരിതോർജം, ബയോ എനർജി, റീട്ടെയിൽ, ഉപഭോക്തൃ ബ്രാൻഡുകൾ, O2C & മെറ്റീരിയൽസ് ബിസിനസ്, ഹെൽത്ത് ആൻഡ് ലൈഫ് സയൻസസ് തുടങ്ങി റിലയൻസ് മുദ്ര പതിപ്പിച്ച പല മേഖലകളിലും അടുത്ത വർഷത്തോടെ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, നൈപുണ്യ വികസം തുടങ്ങിയ മേഖലകളിൽ ഇന്ത്യ എഐ സാധ്യതകൾ ഉപയോഗപ്പെടുത്തണം’, മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
advertisement
റിലയൻസിനെ എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഒരു ടെക് കമ്പനിയാക്കുന്നതിന്, തങ്ങൾ എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണെെന്നും ഈ മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒരാളാകുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. യന്ത്രങ്ങളിൽ നിക്ഷേപിക്കുന്നതിനേക്കാൾ എപ്പോളും നല്ലത് കഴിവുള്ള ആളുകളിൽ നിക്ഷേപിക്കുന്നതാണ്. അതിനാൽ, എല്ലാ മേഖലകളിലും മികച്ച പ്രതിഭകളെ കണ്ടെത്താനാണ് തങ്ങളുടെ ശ്രമമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
Also read-'റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തിലെ മികച്ച 10 ബിസിനസ് സ്ഥാപനങ്ങളിലൊന്നായി വളരും': മുകേഷ് അംബാനി
“സ്ഥാപകന്റെ ലക്ഷ്യവും അഭിനിവേശവും നിങ്ങൾ സ്വന്തമാക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും റിലയൻസിന്റെ ഉടമകളാകും,” അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. “ചെറുപ്പക്കാരായ നേതാക്കൾ തെറ്റുകൾ ചെയ്യും, അത് ഉറപ്പാണ്.എന്നാൽ അവരോടുള്ള എന്റെ ഉപദേശം ലളിതമാണ്: മുൻകാല തെറ്റുകൾ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് നിങ്ങളുടെ ഊർജ്ജം പാഴാക്കരുത്. പകരം, അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പഠിക്കുക.“എല്ലാ ടീമുകളുടെയും ശരാശരി പ്രായം 30-കളിൽ തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് റിലയൻസിനെ എക്കാലവും ചെറുപ്പമായി നിലനിർത്തണമെന്ന് അംബാനി പറഞ്ഞു. “ഞാൻ ആവർത്തിക്കട്ടെ: റിലയൻസിന്റെ ഭാവി ആകാശ്, ഇഷ, അനന്ത്, അവരുടെ തലമുറ എന്നിവരുടേതാണ്,” തന്റെ മക്കളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.