വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ എഐ ഉപയോ​ഗപ്പെടുത്തണം: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

Last Updated:

ഉത്പാദനമേഖലയിലും എഐ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും മുകേഷ് അംബാനി പറഞ്ഞു

മുകേഷ് അംബാനി
മുകേഷ് അംബാനി
സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും വിഭവങ്ങൾ വേണ്ട വിധം ഉപയോ​ഗപ്പെടുത്തുന്നതിലുമെല്ലാം എഐയുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഈ ഡിജിറ്റൽ യു​ഗത്തിൽ പണത്തിനും കഴിവിനുമൊപ്പം സാങ്കേതിക വിദ്യയും ഒരു പ്രധാനപ്പെട്ട ഘടകമായി തീർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‌‌‌ഉത്പാദനമേഖലയിലും എഐ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും മുകേഷ് അംബാനി പറഞ്ഞു.
'ഡിജിറ്റൽ സേവനങ്ങൾ, ഹരിതോർജം, ബയോ എനർജി, റീട്ടെയിൽ, ഉപഭോക്തൃ ബ്രാൻഡുകൾ, O2C & മെറ്റീരിയൽസ് ബിസിനസ്, ഹെൽത്ത് ആൻഡ് ലൈഫ് സയൻസസ് തുടങ്ങി റിലയൻസ് മുദ്ര പതിപ്പിച്ച പല മേഖലകളിലും അടുത്ത വർഷത്തോടെ ഈ സാങ്കേതികവിദ്യ ഉപയോ​ഗപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, നൈപുണ്യ വികസം തുടങ്ങിയ മേഖലകളിൽ ഇന്ത്യ എഐ സാധ്യതകൾ ഉപയോ​ഗപ്പെടുത്തണം', മുകേഷ്
അംബാനി കൂട്ടിച്ചേർത്തു.
റിലയൻസിനെ എഐ സാധ്യതകൾ ഉപയോ​ഗപ്പെടുത്തുന്ന ഒരു ടെക് കമ്പനിയാക്കുന്നതിന്, തങ്ങൾ എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണെെന്നും ഈ മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒരാളാകുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. യന്ത്രങ്ങളിൽ നിക്ഷേപിക്കുന്നതിനേക്കാൾ എപ്പോളും നല്ലത് കഴിവുള്ള ആളുകളിൽ നിക്ഷേപിക്കുന്നതാണ്. അതിനാൽ, എല്ലാ മേഖലകളിലും മികച്ച പ്രതിഭകളെ കണ്ടെത്താനാണ് തങ്ങളുടെ ശ്രമമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ എഐ ഉപയോ​ഗപ്പെടുത്തണം: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement