ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ മുതൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെയുള്ള ഇന്ത്യയിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയാനും വ്യാജ അക്കൗണ്ടുകളിൽ നിന്ന് അവരെ വേർതിരിച്ചറിയാനും സഹായിച്ച നീല ചെക്കുകൾ ആണ് എടുത്തുമാറ്റപ്പെട്ടത്.
പ്രതിമാസ ഫീസ് നൽകാത്ത അക്കൗണ്ടുകളിൽ നിന്ന് നീല ചെക്കുകൾ നീക്കം ചെയ്യുമെന്ന പ്രഖ്യാപനം ട്വിറ്റർ വ്യാഴാഴ്ച മുതൽ നടപ്പാക്കാൻ തുടങ്ങി.
Also read: വീണ്ടും വ്യൂവർഷിപ്പ് റെക്കോർഡ് തകർത്ത് ജിയോ സിനിമ; CSK-RCB മത്സരത്തിന് 2.4 കോടി വ്യൂവർഷിപ്പ്
advertisement
ബോളിവുഡ് നടൻമാരായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട് എന്നിവരും ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ പ്ലാറ്റ്‌ഫോമിൽ നീല ടിക്ക് നഷ്ടപ്പെട്ട പ്രമുഖരിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയവരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും ബ്ലൂ ടിക്കുകൾ നഷ്ടപ്പെട്ടു.
ഇനി ട്വിറ്റർ ബ്ലൂ ലഭിക്കാനായി, വെബ് വഴി എട്ട് യുഎസ് ഡോളറും iOS-ലും ആൻഡ്രോയിഡിലും ഇൻ-ആപ്പ് പേയ്‌മെന്റിലൂടെ പ്രതിമാസം 11 യുഎസ് ഡോളറും അടയ്‌ക്കുന്ന വ്യക്തികൾക്ക് വെരിഫൈഡ് നീല ചെക്ക്‌മാർക്കുകളുടെ സൗകര്യം ഉണ്ടായിരിക്കും. ബിയോൺസ്, പോപ്പ് ഫ്രാൻസിസ്, ഓപ്ര വിൻഫ്രി, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരും നീല ടിക്ക് നഷ്ടപ്പെട്ട മറ്റ് പ്രമുഖരാണ്.
ഒറിജിനൽ ബ്ലൂ ചെക്ക് സംവിധാനത്തിന് കീഴിൽ ട്വിറ്ററിൽ 300,000 വെരിഫൈഡ് ഉപയോക്താക്കൾ ഉണ്ടായിരുന്നു. പലരും പത്രപ്രവർത്തകരും, അത്ലറ്റുകളും, പബ്ലിക് ഫിഗറുകളുമാണെന്ന് വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.
Summary: Twitter takes down blue tick for accounts of noted personalities including Chief Minister Pinarayi Vijayan, actors Mammootty and Mohanlal among others