കൊച്ചി: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്‌സും ( സി എസ് കെ ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) ഏറ്റുമുട്ടിയപ്പോൾ ജിയോ സിനിമയിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. 2.4 കോടി വ്യൂവർഷിപ്പാണ് ജിയോ സിനിമയ്ക്ക് ലഭിച്ചത്. നിലവിലെ ഐപിഎൽ 2023 സീസണിൽ ഓൺലൈൻ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിൽ, ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണിത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ അവസാന ഓവറിലാണ് ജിയോ സിനിമയിൽ പ്രേക്ഷകരുടെ എണ്ണം 2.4 കോടിയിൽ എത്തിയത്. ആവേശകരമായ ഈ മത്സരത്തിൽ ചെന്നൈ 8 റൺസിന് വിജയിച്ചു. ഏപ്രിൽ 12ന് കാഴ്ചക്കാരുടെ എണ്ണം 2.2 കോടിയിൽ എത്തിയിരുന്നു.
ഈ ടാറ്റ ഐപിഎൽ സീസൺ 2023-ന്റെ ടിവി, ഡിജിറ്റൽ സംപ്രേക്ഷണാവകാശം ബിസിസിഐ വിവിധ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ജിയോ-സിനിമ ഐപിഎൽ മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യുന്നത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഐപിഎല്ലിന്റെ വ്യൂവർഷിപ്പ് വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സഹായിച്ചു.
ഈ ടാറ്റ ഐപിഎൽ സീസൺ 2023-ന്റെ ടിവി സംപ്രേക്ഷണാവകാശം നേടിയിട്ടുള്ള ഡിസ്‌നി ഹോട്ട്‌സ്റ്റാറിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പായ 1.86 കോടി രേഖപ്പെടുത്തിയിട്ടുള്ളത് 2019 സീസണിലെ അവസാന മത്സരത്തിലായിരുന്നു. ജിയോ സിനിമ മുൻകാല റെക്കോർഡുകളെല്ലാം തകർത്തു. ദശലക്ഷക്കണക്കിന് പുതിയ കാഴ്ചക്കാർ തങ്ങളുടെ സ്ട്രീമിംഗ് ആപ്പ് വഴി പ്രതിദിനം ഐപിഎൽ മത്സരങ്ങൾ കാണുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
Also Read- IPLസ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടം; പ്രേക്ഷകർക്ക് പുതിയ ഫീച്ചറുകളുമായി ജിയോ സിനിമ
സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും കാര്യത്തിലും ജിയോ-സിനിമ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പ്രമുഖ ആഗോള, ഇന്ത്യൻ ബ്രാൻഡുകൾ ജിയോ സിനിമയിലേക്ക് ആകർഷിക്കപ്പെടുന്നു. ടിവിയെ പിന്നിലാക്കി ജിയോ -സിനിമക്ക് 23 പ്രധാന സ്പോൺസർമാരും ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennai super kings, Ipl, IPL 2023, Jio Cinema, Royal Challengers Bangalore