TRENDING:

Twitter| വ്യാജ അക്കൗണ്ടുകളുടെ ആധിക്യം; നീലബാഡ്ജ് നല്‍കുന്നത് ട്വിറ്റര്‍ താല്‍ക്കാലികമായി നിർത്തി

Last Updated:

നീല ടിക്ക് മാര്‍ക്ക് നല്‍കുന്ന ആപ്ലിക്കേഷന്റെയും അവലോകന പ്രക്രിയയുടെയും പ്രവര്‍ത്തനങ്ങൾ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൈക്രോ-ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്റര്‍, തങ്ങളുടെ അക്കൗണ്ട് വേരിഫിക്കേഷന്‍ പരിപാടി താൽക്കാലികമായി നിര്‍ത്തലാക്കി. അംഗീകൃത അക്കൗണ്ടാണെന്ന് കാണിക്കുന്ന നീല ടിക്ക് മാര്‍ക്ക് പുതിയ ആളുകള്‍ക്ക് ലഭിക്കുകയില്ല. നീല ടിക്ക് മാര്‍ക്ക് നല്‍കുന്ന ആപ്ലിക്കേഷന്റെയും അവലോകന പ്രക്രിയയുടെയും പ്രവര്‍ത്തനങ്ങൾ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയും തുടർന്ന് അവ യഥാർത്ഥ അക്കൗണ്ടായി സ്ഥിരീകരിച്ച സംഭവം നടന്നുവെന്ന് കമ്പനി സമ്മതിച്ചതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.
News18
News18
advertisement

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ വര്‍ഷം ജനുവരി 22നായിരുന്നു ട്വിറ്റര്‍ തങ്ങളുടെ വേരിഫിക്കേഷന്‍ പ്രക്രിയ പുനരാരംഭിച്ചത്. 2017 നവംബറിലാണ് ട്വിറ്റര്‍ തങ്ങളുടെ വേരിഫിക്കേഷന്‍ സേവനം നിര്‍ത്തലാക്കിയത്. എന്നാൽ, വീണ്ടും ആരംഭിച്ച് 7 മാസങ്ങൾക്കകമാണ് കമ്പനി വീണ്ടും ഈ സേവനം താൽക്കാലികമായി മരവിപ്പിക്കുന്നത്.

നിങ്ങള്‍ അടുത്തയിടെ, അക്കൗണ്ട് സ്ഥിരീകരണത്തിനായി അപേക്ഷിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് അനുവദിച്ച് കിട്ടാന്‍ സാധ്യതയുണ്ട്. കാരണം, നിലവില്‍ സ്ഥിരീകരണത്തിനായി ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പരിശോധിക്കുകയാണന്ന് ട്വിറ്റര്‍ വെരിഫൈഡ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നിലവിലെ മരവിപ്പിക്കല്‍ നടപടി ബാധിക്കാൻ പോകുന്നത് പുതിയതായി വേരിഫിക്കേഷന് അപേക്ഷിക്കുന്ന ആളുകളെയാണ്. മറ്റൊരു രീതിയില്‍ പറയുകയാണങ്കില്‍, നിങ്ങള്‍ മുന്‍പ് അപേക്ഷിച്ചിട്ടുണ്ടങ്കില്‍, നിങ്ങള്‍ക്ക് ഇപ്പോഴും വേരിഫിക്കേഷന് സാധിക്കുമെന്നാകും ട്വിറ്റര്‍ നിങ്ങളെ അറിയിക്കുക. അക്കൗണ്ടുകള്‍ സ്ഥിരീകരിക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമോ എന്ന് ട്വിറ്റര്‍ സൂചനകള്‍ നല്‍കിയിട്ടില്ല.

advertisement

വേരിഫിക്കേഷനുള്ള അപ്ലിക്കേഷനുകള്‍ സ്വീകരിക്കുന്നത് ഏതാനും ആഴ്ചകള്‍ക്കകം പുനരാരംഭിക്കുമെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു. ഇതാദ്യമായല്ല ട്വിറ്റര്‍ തങ്ങളുടെ വേരിഫിക്കേഷന്‍ പ്രക്രിയ താല്‍കാലികമായി മരവിപ്പിക്കുന്നത്. ഷാർലറ്റ് വില്ലയിൽ നടന്ന യുണൈറ്റ് ദി റൈറ്റ് റാലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു സംഘാടകന്റെ അക്കൗണ്ട് പരിശോധിച്ചതിനെ തുടര്‍ന്ന്, പൊതുജനങ്ങളിൽ നിന്നുയര്‍ന്ന തിരിച്ചടി കാരണം, 2017ലും ട്വിറ്റര്‍ തങ്ങളുടെ വേരിഫിക്കേഷന്‍ പ്രക്രിയ നിര്‍ത്തി വെച്ചിരുന്നു.

2021 ജനുവരിയിൽ ട്വിറ്റര്‍ ഈ സംവിധാനത്തിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ അഭ്യര്‍ത്ഥനകളുടെ ഇരച്ചുകയറ്റം കാരണം, ഒരാഴ്ചയ്ക്കു ശേഷം കമ്പനി പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയായിരുന്നു. ട്വിറ്ററിന്റെ വേരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് തകരാറുകള്‍ ഉണ്ടായിരുന്നു. ഇത് ഉപയോക്താക്കള്‍ ഒരു അംഗീകാരമായി കണക്കാക്കുന്ന ബാഡ്ജ് അനുവദിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുന്നു. ഒരു അക്കൗണ്ട് “ആധികാരികവും, ശ്രദ്ധേയവും, സജീവവുമാണ്” എന്നാണ് ബാഡ്ജു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ട്വിറ്റര്‍ പറയുന്നു. എന്നാല്‍ ബാഡ്ജ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. സാധാരണ അങ്ങനെ സംഭവിക്കുക ശ്രദ്ധേയരായ ആളുകളുടെ അപേക്ഷകള്‍ നിരസിക്കപ്പെടുമ്പോളാണ് (പ്രത്യേകിച്ച് അതിലൂടെ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍).

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

6 തരത്തിലുള്ള അക്കൗണ്ടുകള്‍ക്കായിരുന്നു ട്വിറ്റര്‍ തങ്ങളുടെ വേരിഫിക്കേഷന്‍ ബാഡ്ജുകള്‍ നല്‍കിയിരുന്നത്. ഗവണ്‍മെന്റ് അക്കൗണ്ടുകള്‍, കമ്പനികളുടെ അക്കൗണ്ടുകള്‍, (ബ്രാന്‍ഡുകളും, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളും) വാര്‍ത്താ സംഘടനകള്‍, (മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) വിനോദങ്ങള്‍, കായികം, ആക്ടിവിസ്റ്റുകള്‍ക്കും മറ്റ് സ്വാധീനങ്ങളുള്ള വ്യക്തികള്‍ക്കുമായിരുന്നു ട്വിറ്റര്‍ ബാഡ്ജ് നല്‍കിയിരുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Twitter| വ്യാജ അക്കൗണ്ടുകളുടെ ആധിക്യം; നീലബാഡ്ജ് നല്‍കുന്നത് ട്വിറ്റര്‍ താല്‍ക്കാലികമായി നിർത്തി
Open in App
Home
Video
Impact Shorts
Web Stories