TRENDING:

ഒടുവിൽ വാട്സാപ്പ് പേ ഇന്ത്യയിൽ; ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാം

Last Updated:

‌ആദ്യ ഘട്ടത്തില്‍ 10 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാട്ട്‌സ്ആപ്പ് പേ മെസേജിംഗ് ആപ്പ് വഴി ലഭ്യമാക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാട്‌സാപ്പ് പേ ഒടുവില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നു. പേയ്‌മെന്‍റ് ആപ്പ് ഇന്ത്യയില്‍ ആരംഭിച്ചതിന് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ഫേസ്ബുക്കിന് അനുമതി ലഭിച്ചു. നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ഘട്ടംഘട്ടമായി പ്രവര്‍ത്തിപ്പിക്കാന്‍ വാട്ട്‌സാപ്പിന് അനുമതി നല്‍കിയിട്ടുണ്ട്- 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്' റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
advertisement

‌ആദ്യ ഘട്ടത്തില്‍, 10 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാട്ട്‌സ്ആപ്പ് പേ മെസേജിംഗ് ആപ്പ് വഴി ലഭ്യമാക്കും. വാട്സാപ്പ് പേ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ പേയ്‌മെന്‍റ് അപ്ലിക്കേഷനുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ അപ്ലിക്കേഷനില്‍ രാജ്യത്ത് 40 കോടി ഉപയോക്താക്കളുണ്ട്.

എങ്ങനെ ഉപയോഗിക്കാം?

1. വാട്സാപ്പിലെ ചാറ്റ് വിൻഡോയിലെ അറ്റാച്ച്മെന്റ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. എല്ലാ ആൻഡ്രോയിഡ്, iOSഉപയോക്താക്കൾക്കും Payments എന്ന ഓപ്ഷൻ കാണാനാകും.

2. അതിൽ ക്ലിക്ക് ചെയ്യുക. പുതിയ ഉപയോക്താക്കൾക്ക് ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിക്കേണ്ടിവരും.

advertisement

3. അതിനുശേഷം ഉപയോക്താക്കൾക്ക് UPI രജിസ്ട്രേഷൻ സ്ക്രീൻ ലഭിക്കും. മറ്റു UPI ആപ്പുകളിലേതുപോലെ ആധികാരികത തെളിയിക്കുന്നതിനുള്ള വിവരങ്ങൾ നൽകണം.

4. ആദ്യ തവണ ആപ്പ് ഉപയോഗിക്കുന്നവർക്ക് ബാങ്കും ഫോൺനമ്പറും സെലക്ട് ചെയ്യേണ്ടിവരും. ഇത് രണ്ടും വാലിഡേറ്റ് ചെയ്യുകയാണ് അടുത്തത്. തുടർന്ന് ഐഡിയും പിൻ നമ്പരും തെരഞ്ഞെടുക്കണം.

5. നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ‌ ഉപയോക്താക്കൾക്ക് മറ്റുള്ളവരെ ക്ഷണിക്കാനും പേയ്മെന്റ് അപേക്ഷ അയക്കാനും കഴിയും. നിലവിലുള്ള വാട്സാപ്പ് പേ ഉപയോക്താക്കളുമായി ട്രാൻസാക്ഷൻ നടത്താനും സാധിക്കും.

advertisement

പേടിഎം, ഗൂഗിളിന്‍റെ ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍, ഫോണ്‍ പേ, മൊബിവിക് എന്നിവയുമായുള്ള കടുത്ത മത്സരത്തെ വാട്സാപ്പ് പേക്ക് നേരിടേണ്ടി വരും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പേയ്‌മെന്‍റ് അപ്ലിക്കേഷനാണ് ഗൂഗിള്‍ പേയാണ്. അതിനുശേഷമാണ് പേടിഎം ഉള്ളത്. ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്‍റ് സ്ഥലത്ത് ആധിപത്യം പുലര്‍ത്തുന്ന ഈ അപ്ലിക്കേഷനുകളുടെ ബിസിനസ്സുകളെ വാട്ട്‌സ്ആപ്പ് പേ-യുടെ തുടക്കം ബാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Also Read- ശശി തരൂരിന്റെ കഴുത്തിൽ തൂങ്ങുന്നത് മൊബൈൽ ഓക്സ്ഫോർഡ് ഡിക്ഷനറിയോ? അല്ലെങ്കിൽ വേറെന്താണ്?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഒടുവിൽ വാട്സാപ്പ് പേ ഇന്ത്യയിൽ; ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാം
Open in App
Home
Video
Impact Shorts
Web Stories