ട്വിറ്റർ എന്ന മാധ്യമം മലയാളികൾക്കിടയിൽ ശ്രദ്ധേയവും സ്വീകാര്യവുമാവാൻ ഒരു പ്രധാന കാരണം കോൺഗ്രസ് എം.പി. ശശി തരൂരാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തരൂരും ഒരു ട്വിറ്റർ ഉപയോക്താവുമായി നടന്ന ചർച്ച.
തരൂരിന്റെ സൂം ചെയ്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ഇയാളുടെ ചോദ്യം. തരൂരിന്റെ കഴുത്തിൽ തൂങ്ങുന്ന മൊബൈൽ ഫോൺ പോലുള്ള യന്ത്രം എന്തെന്നാണ് ഇദ്ദേഹത്തിനറിയേണ്ടിയിരുന്നത്. ഇതെന്താവുമെന്നായി ട്വിറ്ററിലെ ചൂടേറിയ ചർച്ച. തരൂരിന്റെ കഴുത്തിൽ തൂങ്ങുന്നത് ഓക്സ്ഫോർഡ് ഡിക്ഷനറിയാണ് എന്നുവരെ പോയി ഊഹം. ഇനി ജി.പി.എസ്. യന്ത്രമാവുമോ എന്ന് മറ്റു ചിലർ.
എന്നാൽ സംഗതി ഇതൊന്നുമല്ല. തരൂരിന്റെ കഴുത്തിലെ ആ മാല വായു മലിനീകരണത്തിൽ നിന്നും രക്ഷ നേടാനുള്ള എയർ പ്യൂരിഫയർ ആണ്. ഡൽഹിയിൽ ഇതില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥയാണ് എന്ന് തരൂർ പറയുന്നു. തിരുവനന്തപുരത്താകുമ്പോൾ അതിന്റെ ആവശ്യം വേണ്ടി വരുന്നില്ല.
ഹൈ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ഈ യന്ത്രം വായുവിനെ മലിനീകരിക്കുന്ന വസ്തുക്കളെ അകറ്റാൻ സഹായിക്കുന്നു. വലിയ എയർ പ്യൂരിഫയറുകളിൽ ഉപയോഗിക്കുന്ന സങ്കേതം തന്നെയാണ് ഇവിടെയും പ്രാവർത്തികമാക്കുന്നത്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.