എന്നാൽ ഓപ്പൺ ആക്കിയ ഫോട്ടോകൾ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ഈ ഓപ്ഷനും ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ബീറ്റ വേർഷൻ ഉപയോക്താക്കൾക്കാണ് പുതിയ സേവനം ലഭ്യമാകുക.
Also Read- വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാൻ വഴിയുണ്ട്
വ്യൂ വൺസ് വഴി അയക്കുന്ന ഫോട്ടോകൾ ഇനി ആർക്കും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. WABetaInfo ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.22.22.3 വേർഷനിൽ പുതിയ സേവനം ഈ ആഴ്ച്ച തന്നെ ലഭ്യമാകും.
advertisement
ഐഒഎസ്, ആൻഡ്രോയിഡ് വേർഷനുകളിൽ പുതിയ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് ആരംഭിച്ചിരുന്നു. ആൻഡ്രോയിഡ് ബീറ്റ വേർഷന് മാത്രമാണ് നിലവിൽ സേവനം ലഭ്യമായിരിക്കുന്നത്. വരും മാസങ്ങളിൽ മറ്റ് വേർഷനുകളിൽ കൂടി പുതിയ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
