ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണണമെങ്കിൽ ഇനി സബ്‌സ്‌ക്രിപ്ഷൻ നിർബന്ധമാണ്. പണം നൽകിയാലേ പരസ്യങ്ങൾ ഒഴിവാകൂ എന്ന് ചുരുക്കം. യൂട്യൂബ് സബ്‌സ്‌ക്രിപ്ഷൻ ഇല്ലാത്തവർക്ക് പരസ്യങ്ങള്‍ കാണേണ്ടിവരും. ബ്രൗസറിൽ നിന്ന് ആഡ് ബ്ലോക്കർ നീക്കിയില്ലെങ്കിൽ വിഡിയോ കാണാൻ കഴിയില്ലെന്ന മുന്നറിയിപ്പും യൂട്യൂബ് നൽകുന്നുണ്ട്.
Also read-മാക് ലാപ്ടോപ്പിൽ വെള്ളം വീണാൽ ഇനി പരിഹാരം; പുതിയ ഫീച്ചർ ഇങ്ങനെ
ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്ന് ആഡ് ബ്ലോക്കിങ് കമ്പനികള്‍ പറയുന്നു. ഇതോടെ ഇവരിൽ പലരും പ്രതിസന്ധിയിലായിരിക്കുകയാണ്. ചില ആഡ് ബ്ലോക്കർ കമ്പനികൾ അവരുടെ ആപ്പുകളോ എക്സറ്റൻഷനുകളോ ഉപയോഗിച്ചിരുന്നവർക്കിടയിൽ ഒരു സർവേ നടത്തിയിരുന്നു. യൂട്യൂബ് അടുത്തിടെ വരുത്തിയ മാറ്റങ്ങളെത്തുടർന്ന് ആഡ് ഗാർഡ് (AdGuard) പോലുള്ള ആഡ് ബ്ലോക്കർ ആപ്പുകളുെടെ അൺഇൻസ്റ്റലേഷൻ പ്രതിദിനം 6,000ൽ നിന്ന് 11,000 ആയി കുതിച്ചുയർന്നതായാണ് സർവേയിൽ കണ്ടെത്തിയത്.
advertisement
പുതിയ മാറ്റങ്ങൾ എല്ലാ രാജ്യങ്ങലിലും പ്രാബല്യത്തിൽ വരുമ്പോൾ ഈ നമ്പർ ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു ഗൂഗിൾ സേവനമായ ക്രോമിലൂടെ യൂട്യൂബ് വീഡിയോകൾ കാണുന്ന ഉപയോക്താക്കളെയാണ് പുതിയ നിയന്ത്രണം കൂടുതലും ബാധിച്ചത്. ആഡ് ബ്ലോക്കറുകൾക്ക് നിയന്ത്രണമില്ലാത്ത മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള മറ്റ് ബ്രൗസറുകളിലും ചിലർ വീഡിയോകൾ കാണാൻ ആരംഭിച്ചിട്ടുണ്ട്.
Also read-UPI വഴി പണം അബദ്ധത്തിൽ അയച്ചാൽ അത് തിരികെ കിട്ടുമോ?
പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണാൻ പ്രീമിയം സബ്സ്ക്രിപ്ൻ ഓപ്ഷൻ യൂട്യൂബ് നൽകുന്നുണ്ട്. പല ഉപയോക്താക്കളും സബ്‌സ്‌ക്രിപ്‌ഷന് വേണ്ടി പണം നൽകാൻ തയ്യാറല്ല. ഇത്തരമാളുകളാണ് ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത്. യൂട്യൂബിന്റെ വരുമാനത്തെ ബാധിക്കുന്ന രീതിയിൽ ആഡ് ബ്ലോക്കറുകളുടെ ഉപയോഗം ഉയർന്നിരുന്നു. ഇതോടെയാണ് പുതിയ തീരുമാനവുമായി കമ്പനി രംഗത്തെത്തിയത്.
യൂട്യൂബിനെ ഒരു മികച്ച വരുമാന മാർഗമായി കണക്കാക്കുന്നവർ നിരവധിയാണ്. വീഡിയോകൾ സൃഷ്ടിച്ചു മാത്രമല്ല ആളുകൾ യൂട്യൂബിൽ നിന്ന് വരുമാനം നേടുന്നത്. ഉത്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്തും പരസ്യങ്ങള്‍, സ്പോണ്‍സര്‍ഷിപ്പുകള്‍ എന്നിവയിലൂടെയും ആളുകൾ യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നുണ്ട്. യൂട്യൂബ് ചാനലുകള്‍ ള്ളവർക്ക് പണം സമ്പാദിക്കാനുള്ള മറ്റൊരു മികച്ച മാര്‍ഗം ഗൂഗിള്‍ ആഡ്‌സെൻസ് ഉപയോഗപ്പെടുത്തുക എന്നതാണ്. ഈ പ്ലാറ്റ്‌ഫോം കണ്ടന്റ് ക്രിയേറ്റർമാരെ അവരുടെ വീഡിയോകളിൽ പരസ്യങ്ങൾ നൽകാനും അതിലൂടെ വരുമാനത്തിന്റെ ഒരു ഭാഗം നേടാനും സഹായിക്കും.