മാക് ലാപ്ടോപ്പിൽ വെള്ളം വീണാൽ ഇനി പരിഹാരം; പുതിയ ഫീച്ചർ ഇങ്ങനെ
- Published by:Vishnupriya S
- news18-malayalam
Last Updated:
ലാപ്ടോപ്പിന്റെ USB-C പോർട്ടുകളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്താനുള്ള കഴിവാണ് മാക് അവതരിപ്പിച്ചിരിക്കുന്നത്
ഫോണിലോ ലാപ് ടോപ്പിലേ വെള്ളം വീണാൽ അവ കേടാകുമോ എന്ന പേടി നമുക്കെല്ലാവർക്കുമുണ്ടാകും. കാരണം വെള്ളം വീണ് കേടായാൽ വാറന്റി പോലും ലഭിക്കില്ല. ആപ്പിൾ ഐ ഫോണുകളെ പോലെ വെള്ളത്തെ പ്രതിരോധിക്കുന്ന ലാപ്‌ടോപ്പുകൾ കുറവാണ്. ഇപ്പോഴിതാ മാക് ഇതിന് പരിഹാരവുമായി എത്തിയിരിക്കുകാണ്. ലാപ്ടോപ്പിന്റെ USB-C പോർട്ടുകളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്താനുള്ള കഴിവാണ് മാക് അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിൾ ഐഫോണുകളിൽ വെള്ളം കയറിയാൽ അതപ്പോൾ തന്നെ കണ്ടെത്തും. കൂടാതെ ഐ ഫോൺ ചാർജിംഗ് പോർട്ടിൽ ഈർപ്പം ഉള്ളപ്പോൾ ചാർജ് ചെയ്യുന്നത് തടയുകയും ചെയ്യുന്നു. അതുവഴി പോർട്ടിലെ നനവ് മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ഐഫോണിനെ സംരക്ഷിക്കുന്നു. എന്നാൽ മാക്കിൽ ഈ ഫീച്ചർ ഉണ്ടായിരുന്നില്ല. വെള്ളത്തെ പ്രതിരോധിക്കുന്ന ഐഫോണുകൾ പോലെ, Mac ലാപ്‌ടോപ്പുകൾക്ക് ദ്രാവകങ്ങളുടെ സാന്നിധ്യം കണ്ടെത്തി പ്രതിരോധിക്കാൻ കഴിയില്ലായിരുന്നു.
advertisement
മാക് ഒഎസ് സൊനോന 4.1ലാപ്ടോപ്പുകളിൽ ഇതിനായി പ്രത്യേക ടെക്നോളജി ഉൾപ്പെടുത്തിയിട്ടുണ്ട്. ലിക്വിഡ് ഡിറ്റക്ഷൻഡ് എന്ന് പേരുള്ള ഇവ USB-C പോർട്ടുകളിൽ ദ്രാവകത്തിന്റെ സാന്നിധ്യം പരിശോധിക്കും. ഐഫോണുകളിലും ഐപാഡുകളിലും ദ്രാവകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഏകദേശം ഒരുപോലെയാണ്. ചാർജിംഗ് പോർട്ടുകൾക്കുള്ളിൽ വെള്ളം വീണിട്ടുണ്ടെങ്കിൽ ചാർജറുകൾ വേഗം നീക്കം ചെയ്യാൻ ഉപയോക്താക്കളെ അറിയിക്കാറുണ്ട്. അതുവഴി ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം.
എന്നാൽ വെള്ളം കയറുകയും ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നത് തടയുന്നതു പോലെയുള്ള ഫീച്ചർ അല്ല മാക് ലാപ്ടോപ്പിൽ ഉള്ളത്. ഉപകരണത്തിൽ വെള്ളം വീണ് കേടായാൽ അതിന്റെ വാറന്റിക്ക് കീഴിൽ ഉപയോക്താവിന് സൗജന്യമായി നന്നാക്കി കിട്ടുന്നതിനായി ആപ്പിളിന്റെ സാങ്കേതിക വിദഗ്ധരെ അറിയിക്കുന്നതാണ് ഈ ഫീച്ചർ. എന്നാൽ പോർട്ടുകളിൽ വെള്ളം കണ്ടെത്തിയാൽ ലാപ്‌ടോപ്പ് സൗജന്യമായി നന്നാക്കി കിട്ടില്ല. ഇത് വാറന്റിയുടെ പരിധിയിൽ വരില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 07, 2023 2:07 PM IST