1. ഫോം 16 വാങ്ങുക: ജോലി ചെയ്യുന്ന സ്ഥാപനം ജീവനക്കാർക്ക് നല്‍കുന്ന ടിഡിഎസ് (tax deducted at source) സര്‍ട്ടിഫിക്കറ്റാണ് ഫോം 16. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്‍കേണ്ട ശമ്പള വിവരങ്ങള്‍ ഈ ഫോമില്‍ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ ഉപയോഗിച്ച ഇളവുകള്‍, ക്ലെയിം ചെയ്ത കിഴിവ് എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും ഇതിലടങ്ങിയിരിക്കുന്നു.
2. നികുതിയ്ക്ക് വിധേയമായ വരുമാനം: നിങ്ങളുടെ മൊത്തം വരുമാനത്തില്‍ നിന്ന് നികുതി ഇളവ് കുറയ്ക്കുന്നതിലൂടെയാണ് നികുതി വിധേയമായ വരുമാനം ലഭിക്കുന്നത്.
advertisement
3. ഏത് നികുതി വ്യവസ്ഥയാണ് തെരഞ്ഞെടുക്കേണ്ടത്: നിങ്ങള്‍ക്ക് അനുയോജ്യമായ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുകയെന്നതാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. പുതിയ നികുതി വ്യവസ്ഥയില്‍ നികുതി നിരക്കുകള്‍ വളരെ കുറവാണ്. എന്നാല്‍ പഴയ നികുതി വ്യവസ്ഥയില്‍ നിരവധി കിഴിവുകളും ആനുകൂല്യങ്ങളും നികുതിദായകർക്ക് ലഭിക്കും. നികുതിദായകന് പണം ലാഭിക്കാന്‍ സഹായിക്കുന്ന വ്യവസ്ഥ കൂടിയാണിത്.
Also Read-അധിക വരുമാനം ആഗ്രഹമുണ്ടോ ? സർക്കാർ ഒപ്പമുണ്ട്; പോത്തിനെ വളർത്തി വരുമാനം നേടാം
4. ഐടിആര്‍ ഫയലിംഗിന് ആവശ്യമായ രേഖകള്‍: പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ശമ്പളക്കാർക്ക് ഫോം 16, നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍, ഹോം ലോണ്‍ പലിശ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റ് രസീത് എന്നിവ ഈ ഘട്ടത്തില്‍ ആവശ്യമാണ്.
5. ഐടിആര്‍ ഫോം തെരഞ്ഞെടുക്കുക: ആദായ നികുതി വകുപ്പ് വിവിധ തരത്തിലുള്ള ഐടിആര്‍ ഫോം പുറത്തിറക്കിയിട്ടുണ്ട്. അതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് ഏതെന്ന് തെരഞ്ഞെടുക്കണം.
വിവിധ തരത്തിലുള്ള ഐടിആറുകള്‍
ഐടിആര്‍-1: 50 ലക്ഷം വാര്‍ഷിക വരുമാനമുള്ളവരാണ് ഈ ഫോം തെരഞ്ഞെടുക്കേണ്ടത്. ശമ്പളം, റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി, മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ വരുമാനം ലഭിക്കുന്ന വിഭാഗമാണ് ഈ ഫോം തെരഞ്ഞെടുക്കേണ്ടത്.
ഐടിആര്‍ -2: വ്യക്തികള്‍ക്കും ഹിന്ദു-അവിഭക്ത കുടുംബങ്ങള്‍ക്കുമുള്ള ഫോമാണിത്. ഏക ഉടമസ്ഥത എന്ന നിലയില്‍ തൊഴിലിലോ ബിസിനസിലോ പ്രവര്‍ത്തിക്കാത്തവരാണ് ഈ വിഭാഗത്തില്‍ പെടുക.
ഐടിആര്‍-3:സ്വകാര്യ വ്യവസായം, തൊഴില്‍ എന്നിവയിലൂടെ വരുമാനം ലഭിക്കുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളുമാണ് ഈ ഫോം തെരഞ്ഞെടുക്കേണ്ടത്.
ഐടിആര്‍-4: തൊഴില്‍, ബിസിനസ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടവർക്കുള്ള ഫോം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക. ഐടിആര്‍ ഫയലിംഗില്‍ എന്തെങ്കിലും സംശയമുള്ളവര്‍ ബന്ധപ്പെട്ട വിദഗ്ധരുടെ സഹായം സ്വീകരിക്കുക.