അധിക വരുമാനം ആഗ്രഹമുണ്ടോ ? സർക്കാർ ഒപ്പമുണ്ട്; പോത്തിനെ വളർത്തി വരുമാനം നേടാം
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും
അധിക വരുമാനം കണ്ടെത്താന്‍ എന്തെങ്കിലും സൈഡ് ബിസിനസ് ചെയ്യാന്‍ താല്‍പര്യമുള്ളവരാണോ നിങ്ങള്‍ ? എങ്കിലിതാ ഒരു സുവര്‍ണാവസരം. നീക്കിവെക്കാന്‍ സമയവും കുറച്ച് സ്ഥലവുമാണ് ആകെ വേണ്ടത്. പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല.
എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനൽകണം. എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തിൽ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും. 12 മാസമാണ് വളർത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളർത്താൻ നൽകുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിർവഹിക്കും.
advertisement
പദ്ധതിയിലെ രജിസ്‌ട്രേഷൻ ജൂൺ 17 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8281110007, 9947597902. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം എടയാർ ആസ്ഥാനമായുള്ള മാംസസംസ്കരണം , പാക്കേജിംഗ് , വിതരണ കമ്പനിയാണ് 1973-ൽ സ്ഥാപിതമായ പൊതുമേഖലാ സ്ഥാപനമാണ് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്.ഇത് പോത്ത്, പന്നി, കോഴി, ആട്, മുയൽ, കാട എന്നിവയുടെ മാംസം,മറ്റ് മാംസഉൽപന്നങ്ങളുടെ ഉൽപാദനത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. മാംസത്തിന്റെയും മാംസ ഉൽപന്നങ്ങളുടെയും ഉത്പാദനത്തിനും വിപണനത്തിനുമായി ഇന്ത്യാ ഗവൺമെന്റിന്റെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള നമ്പർ. 1 ലൈസൻസ് ഉണ്ട്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും എല്ലാ പ്രമുഖ സൂപ്പർമാർക്കറ്റുകളിലും കോൾഡ് സ്റ്റോറേജുകളിലും MPI ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
advertisement
summery: meat products of india giving a good opportunity through Pastoral farming for those looking for an extra income.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 21, 2023 7:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
അധിക വരുമാനം ആഗ്രഹമുണ്ടോ ? സർക്കാർ ഒപ്പമുണ്ട്; പോത്തിനെ വളർത്തി വരുമാനം നേടാം