2014-ല്‍ നീല്‍ ട്രോട്ടര്‍ തനിക്കും തന്റെ പങ്കാളിയാ നിക്കി ഒട്ടാവയ്ക്കുമായി ഒരു വലിയ തടാകമുള്ള ഒരു വസ്തു വാങ്ങിയാണ് തുടക്കമിട്ടത്. ദീര്‍ഘകാലമായുള്ള അവരുടെ ആഗ്രഹമായിരുന്നു അത്.
തെക്കൻ ഇംഗ്ലണ്ടിലെ 500 ഏക്കര്‍ എസ്റ്റേറ്റില്‍ലാണ് വീടുള്ളത്. മൂന്ന് കിടപ്പുമുറികളുള്ള വീടാണിത്. ഇവിടെയാണ് ഇവരുടെ താമസം. എസ്റ്റേറ്റില്‍ കുറഞ്ഞത് ആറ് തടാകങ്ങളും ധാരാളം ചെറുകുളങ്ങളും ഉണ്ട്. എന്നിരുന്നാലും വീട് വിപുലമായ രീതിയില്‍ പുനരുദ്ധരിക്കേണ്ടതുണ്ട്. കൂടാതെ, എസ്റ്റേറ്റില്‍ ധാരാളം പണികള്‍ പൂര്‍ത്തീകരിക്കാനുമുണ്ട്. ഇതൊക്കെയാണെങ്കിലും പലപ്പോഴായി കുറച്ചുകാലത്തേക്ക് ദമ്പതിമാര്‍ക്ക് ഇവിടംവിട്ട് പോവേണ്ടി വന്നിട്ടുണ്ട്. എസ്‌റ്റേറ്റ് വാങ്ങിയതിന് ശേഷമുള്ള ആദ്യത്തെ മഞ്ഞുകാലത്ത് ഇവിടുത്തെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടായിരുന്നു.
advertisement
ഈ എസ്‌റ്റേറ്റ് ചില സമയങ്ങളില്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനും അപ്പുറത്താണെന്ന് തോന്നിപ്പിച്ചിട്ടുള്ളതായി മുമ്പ് ഒരു കാര്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ട്രോട്ടര്‍ പറഞ്ഞു. ഒരു തടാകം സ്വന്തമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം എപ്പോഴും സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍, ഇത്ര വലിയ സ്വന്തമാക്കുക എന്നത് ഭൂമി വലിയ വെല്ലുവിളിയും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”വനപ്രദേശം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ സംബന്ധിച്ച് വിലയേറിയ ഉള്‍ക്കാഴ്ച എനിക്ക് ലഭിച്ചു. ഇപ്പോള്‍ ഒന്‍പത് വര്‍ഷമായി. എന്നാല്‍, ഞാന്‍ എന്താണോ നേടിയത് അതില്‍ ഇന്ന് എനിക്ക് ഏറെ അഭിമാനമുണ്ട്. ഞാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനനിരതനാണ്. ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല,”ട്രോട്ടര്‍ പറഞ്ഞു.
തുടക്കത്തില്‍ വസ്തുവാങ്ങുന്നതില്‍ നിന്ന് ട്രോട്ടറിനെ പിന്തിരിപ്പിക്കാന്‍ ഒട്ടാവ ശ്രമിച്ചിരുന്നു.ഇന്നത്തെ രൂപത്തിലേക്ക് ഭൂമി എത്തിക്കുന്നതിന് കഴിഞ്ഞ ഒന്‍പത് വര്‍ഷം ട്രോട്ടര്‍ കഠിനമായി അധ്വാനിച്ചു. നിറയെ പാഴ്മരങ്ങള്‍ വീണുകിടക്കുന്ന സ്ഥലമായിരുന്നു അത്. അവയെല്ലാം അദ്ദേഹം നീക്കി. ഇവിടെ ധാരാളം കുളങ്ങള്‍ കുഴിക്കുകയും തടാകങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. കഠിനാധ്വാനത്തിലൂടെ എസ്റ്റേറ്റില്‍ മൃഗങ്ങളെ മടക്കിക്കൊണ്ടുവരാനായത് വളരെ സന്തോഷം നിറഞ്ഞ കാര്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശൈത്യകാലത്ത് പക്ഷികള്‍ക്ക് ഭക്ഷണമാകുന്നതിന് ധാരാളം വേലിച്ചെടികള്‍ നട്ടുപിടിപ്പിച്ചു. ഇന്ന് ഇവിടെ വിവിധ തരം പക്ഷികള്‍, രണ്ട് വംശത്തില്‍പ്പെട്ട മാനുകള്‍, ചെറിയ സസ്തനികള്‍ എന്നിവയുടെ ആവാസ കേന്ദ്രം കൂടിയാണ്.