ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു ഘടകമായി കുട മാറിക്കഴിഞ്ഞിട്ടുണ്ട്. കത്തുന്ന വെയിലിൽ നിന്നു മാത്രമല്ല, അപ്രതീക്ഷിതമായി എത്തുന്ന കോരിച്ചൊരിയുന്ന മഴയിൽ നിന്നും രക്ഷയാണ് കുട. മൺസൂൺ കാലം എത്തുന്നതോടെ, കുടയ്ക്ക് ആവശ്യക്കാരും ഏറും. മഴക്കാലത്ത് മാത്രമല്ല ഇന്ത്യയിൽ കുടയുടെ ആവശ്യം. വേനൽക്കാലത്തും ഉപയോഗപ്പെടുത്താം എന്ന കാരണം കൊണ്ട് കുടയ്ക്ക് മാർക്കറ്റിൽ മൂല്യവും ഏറെയാണ്. ഈ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് ബിസിനസ് കെട്ടിപ്പടുക്കാൻ വ്യാപാരികൾക്ക് ഒരു അവസരം കൂടെയാണ് ഒരുങ്ങുന്നത്. സീസൺ കാലം കണക്കിലെടുത്ത് ബിസിനസിൽ ഇറങ്ങിയാൽ വലിയ ലാഭം നേടാം.
advertisement
കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് തുടങ്ങാം:
വെറും അയ്യായിരം രൂപ മുതൽ മുടക്കിൽ തുടങ്ങാവുന്ന ബിസിനസാണിത്. നിങ്ങളുടെ താൽപര്യങ്ങളും ലക്ഷ്യങ്ങളും അനുസരിച്ച് ബിസിനസ് വ്യാപിപ്പിക്കുകയും ആവാം. മഴക്കോട്ട്, കുട, കൊതുകു വല, റബ്ബർ ചെരിപ്പ് എന്നിവയ്‌ക്കെല്ലാം കാര്യമായ ആവശ്യക്കാരുണ്ടാകുന്ന കാലമാണ് മഴക്കാലം. മൊത്തക്കച്ചവടം നടത്തുന്ന കടകളിൽ നിന്നും ഈ ഉൽപ്പന്നങ്ങൾ വാങ്ങി ചെറുകിട വിപണിയിൽ എത്തിച്ചാൽ, നല്ല ലാഭം നേടാം. ഈ ഉൽപ്പന്നങ്ങൾ നിർമിക്കുന്നവരുമായി നേരിട്ടുള്ള ഇടപാടുകൾ നടത്തി ഇവ ഇടനിലക്കാരില്ലാതെ നേരിട്ടു തന്നെ വാങ്ങുകയുമാകാം. പല വില നിലവാരങ്ങളിൽ നല്ല ഗുണമേന്മയുള്ള വസ്തുക്കൾ എത്തിക്കാനായാൽ, ബിസിനസ് പുഷ്ടിപ്പെടുകയും വരുമാനം വർദ്ധിക്കുകയും ചെയ്യും.
ഉയർന്ന ലാഭ വിഹിതം:
ഈ ഉൽപ്പന്നങ്ങൾ ചെറുകിട മാർക്കറ്റിൽ വിറ്റഴിച്ചാൽ 20 മുതൽ 25 ശതമാനം വരെ ലാഭം പ്രതീക്ഷിക്കാം. നിങ്ങൾക്ക് തയ്യൽ വശമുണ്ടെങ്കിൽ മഴക്കോട്ടുകളും കൊതുകു വലകളും വീട്ടിൽത്തന്നെ തയ്ച്ച് വിൽക്കുകയുമാകാം. അതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നിന്നും വാങ്ങിച്ച ശേഷം, ഉത്പാദനം സ്വന്തമായി നടത്താം. അങ്ങനെ വലിയൊരു ലാഭം തന്നെ നേടാനാകും. പ്രതിമാസം 15000 രൂപയ്ക്കും 35000 രൂപയ്ക്കും ഇടയിൽ നേടാൻ ഈ ബിസിനസ് സഹായിക്കും.
അസംസ്‌കൃത വസ്തുക്കൾ എവിടെ നിന്നും വാങ്ങണം?
കുട നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഏത് നഗരത്തിലും മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ ലഭിക്കും. അവ വാങ്ങിക്കഴിഞ്ഞാൽ, നിങ്ങളുടെ പ്രദേശത്തെ ചെറുകിട വ്യാപാരികൾക്ക് ഉത്പന്നങ്ങൾ വിൽക്കാം. ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് വീട്ടിൽത്തന്നെ നിർമിക്കാൻ സാധിക്കുമെങ്കിൽ ലാഭം കൂടും.