TRENDING:

ബാക്കി വന്ന രണ്ട് ലോട്ടറി ടിക്കറ്റെടുത്തയാളെ തേടിയെത്തിയത് 33 കോടി രൂപയോളം ഭാഗ്യം

Last Updated:

സ്വന്തമായിട്ട് ഒരു വീട് വാങ്ങുകയാണ് ഇദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം. ബാക്കി പണം ആലോചിച്ച് ചെലവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോട്ടറി അടിക്കുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. എന്നാല്‍ ലോട്ടറി അടിച്ചതിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുടെ കഥള്‍ നാം കേട്ടിട്ടുണ്ട്. അത്തരമൊരു ഭാഗ്യം തേടിയെത്തിരിക്കുകയാണ് ഒരു യുഎസ് സ്വദേശിയെ. ലോട്ടറിയിലൂടെ ഈ അമേരിക്കക്കാരന് ലഭിച്ചത് 4 മില്യണ്‍ ഡോളര്‍ (ഏകദേശം 33.1 കോടി രൂപ) ആണ്.ഇയാള്‍ എടുത്ത ഡയമണ്ട് 7s ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
(കടപ്പാട്: റോയിട്ടേഴ്‌സ്)
(കടപ്പാട്: റോയിട്ടേഴ്‌സ്)
advertisement

‘ഞാന്‍ ലോട്ടറി എടുക്കുന്നതിനായികടയില്‍ എത്തിയപ്പോള്‍ അവിടെ രണ്ട് ഡയമണ്ട് 7s ടിക്കറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. അതുകൊണ്ട്‌ ഞാന്‍ അവ രണ്ടും വാങ്ങി. ടിക്കറ്റ് ലഭിച്ചയുടനെ ബാര്‍ കോഡ് സ്‌ക്രാച്ച് ചെയ്തു. തുടര്‍ന്ന് ടിക്കറ്റ് സ്‌കാന്‍ ചെയ്തു.ടിക്കറ്റിൽ വിൻ ചിഹ്നംകണ്ടു.അത് വീണ്ടും സ്‌ക്രാച്ച് ചെയ്തപ്പോള്‍ ‘4MIL’ എന്ന് എഴുതിയിരിക്കുന്നതാണ് കണ്ടത്. പേര് വെളിപ്പെടുത്താത്ത ആ ഭാഗ്യശാലി പറഞ്ഞു.

തുടര്‍ന്ന്‌ ലോട്ടറി ഓഫീസ് സന്ദര്‍ശിച്ച് അദ്ദേഹം പണം കൈപ്പറ്റി. സ്വന്തമായിട്ട് ഒരു വീട് വാങ്ങുകയാണ് ഇദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം. ബാക്കി പണം ആലോചിച്ച് ചെലവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

Also read-പൂര്‍ണനഗ്നനായി ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടെ പൊലീസ് പിടിയിൽ; ഹോട്ടൽ റൂമെന്ന് കരുതി കയറിയത് മറ്റൊരാളുടെ വീട്ടിൽ

അടുത്തിടെ അമേരിക്കയിലെ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ ലോട്ടറി അടിച്ചിരുന്നു. അതായത് ഏകദേശം 7.5 കോടി രൂപ. അമേരിക്കയിലെ ട്രക്ക് ഡ്രൈവറാണ് ജാക്ക്പോട്ടിലൂടെ കോടിപതിയായത്. ലോട്ടറി സമ്മാന തുകയായി ലഭിച്ചത് 1.5 ലക്ഷം രൂപയാണെന്നാണ് ഇയാല്‍ ആദ്യം കരുതിയത്.

മിഷിഗണ്‍ വഴി കടന്നുപോകുന്നതിനിടെ മട്ടവാനിലെ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇല്ലിനോയിസ് നിവാസിയായ 48 കാരന്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് വാങ്ങിയുടന്‍ തന്നെ ബാര്‍കോഡ് സ്‌ക്രാച്ച് ചെയ്ത് ടിക്കറ്റ് സ്‌കാന്‍ ചെയ്തു. തുടര്‍ന്ന് 2000 യുഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചതെന്നാണ് കരുതിയത്, ട്രക്ക് ഡ്രൈവറിനെ ഉദ്ധരിച്ച് എംലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

advertisement

ലോട്ടറിയടിച്ച സന്തോഷത്തില്‍ വീണ്ടും ടിക്കറ്റ് നമ്പര്‍ നോക്കിയപ്പോഴാണ് അദ്ദേഹം സമ്മാന തുക കണ്ട് ഞെട്ടിയത്. ട്രക്കില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും കാര്‍ഡ് സ്‌ക്രാച്ച് ചെയ്തപ്പോഴാണ് ഒരു മില്യണ്‍ ഡോളറാണ് സമ്മാനമായി ലഭിച്ചതെന്ന് മനസ്സിലായത്. കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സമ്മാനതുക സ്ഥിരീകരിക്കാന്‍ ലോട്ടറി ഓഫീസില്‍ വിളിക്കുകയായിരുന്നു.

Also read-അച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകൾക്ക് വിവാഹച്ചെലവിന് അർഹതയില്ലെന്ന് കുടുംബകോടതി

സമ്മാനമായി ലഭിച്ച 693,000 ഡോളര്‍ ഉപയോഗിച്ച് ഒരു പുതിയ ട്രക്ക് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, ബാക്കി തുക ഭാവിയിലേക്ക് മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത്തരം സര്‍പ്രൈസ് ലോട്ടറി വിജയത്തിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം 600 ഡോളര്‍ (46,000 രൂപ) നേടിയെന്ന് ആദ്യം കരുതിയ ഒരു യുഎസുകാരന് പിന്നീട് 585, 949 (4.5 കോടി രൂപ) സമ്മാനം ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ബാക്കി വന്ന രണ്ട് ലോട്ടറി ടിക്കറ്റെടുത്തയാളെ തേടിയെത്തിയത് 33 കോടി രൂപയോളം ഭാഗ്യം
Advertisement
Open in App
Home
Video
Impact Shorts
Web Stories