ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഫ്ലോറിഡയിലെ മിയാമിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. 7 രാത്രികൾ നീളുന്ന യാത്ര വെസ്റ്റേൺ കരീബിയനിൽ നിന്ന് പുറപ്പെടുന്നത് വരെയുള്ള യാത്രാ ചെലവ് ഏകദേശം 1,851 ഡോളർ മുതൽ 1.913 ഡോളർ വരെ ആണ് . അതായത് ഇന്ത്യൻ രൂപ 1,55,145 മുതൽ 2,05,003 രൂപ വരെ ഒരാൾക്ക് ചിലവ് ആകാം . കൂടാതെ സീസൺ അനുസരിച്ച് ഈ തുകയിൽ വ്യത്യാസങ്ങളും ഉണ്ടാകും .യാത്രയെ ഏറെ ആവേശപൂർണ്ണമാക്കുന്ന ആഡംബരപൂർണ്ണമായ സൗകര്യങ്ങളാണ് കപ്പലിൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്നത്.
advertisement
Also read- എയർബിഎൻബിയിൽ റൂം ബുക്ക് ചെയ്തയാൾക്ക് കിട്ടിയത് ബാത്ത് റൂമിനുള്ളിൽ ഒരു ബെഡ്; ചിത്രം വൈറൽ
ആറ് ലോക റെക്കോർഡ് സ്ലൈഡുകളുള്ള ഏറ്റവും വലിയ മറൈൻ വാട്ടർപാർക്കും ഈ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു എന്നും ഇവർ അവകാശപ്പെടുന്നു. പ്രഷർ ഡ്രോപ്പ്, ഒരു ക്രൂയിസിലെ ആദ്യത്തെ തുറന്ന ഫ്രീഫാൾ വാട്ടർസ്ലൈഡ്, 7 പൂളുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. വാട്ടർ പാർക്കുകളിലോ സാഹസിക കായിക വിനോദങ്ങളിലോ അധികം താല്പര്യമില്ലാത്തവർക്ക് 19 നിലകളിലായി പുതിയൊരു കാഴ്ച തന്നെ കപ്പൽ നൽകും. ഇതിൽ ആക്‌റ്റിവിറ്റി സെന്ററുകൾ, ലൈവ് മ്യൂസിക് വേദികൾ, കൂടാതെ മുമ്പെങ്ങുമില്ലാത്തവിധം വിശ്രമിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും യാത്രക്കാരന് ഒരുക്കിയിട്ടുണ്ട്.
ക്ലബ്-തീം ഹൈഡ്‌വേയും കപ്പൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രേഡ് മാർക്ക് പൂൾ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. അതേസമയം, ടൈറ്റാനിക്കുമായി ഏറെ സാമ്യതകൾ ഉള്ളതുകൊണ്ടുതന്നെ ട്വിറ്ററിൽ അടക്കം ഭീമാകാരമായ ഈ കപ്പലിനെ കുറിച്ച് നിരവധി ചർച്ചകളാണ് നടക്കുന്നത്. നിരവധി സംശയങ്ങൾ ആളുകൾ പങ്കുവെക്കുന്നുണ്ടെങ്കിലും ഇതൊരു മികച്ച കാഴ്ചാ അനുഭവം തന്നെയായിരിക്കും എന്നതിൽ ആളുകൾക്ക് സംശയമില്ല.