ഉയരം കൂടിയ പുളിമരത്തിന്റെ ചെറു ചില്ലയിൽകൂടി പാമ്പ് കൂടുതൽ മുകളിലേക്ക് കയറിയത് വീണ്ടും ദുഷ്കരമാകുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾ എല്ലാം വിഫലം.
TRENDING:പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണം: കെ മുരളീധരൻ [NEWS]
advertisement
പിന്നീട് പാമ്പിനെ താഴെ ഇറക്കാൻ കുട്ടമ്പുഴ പോലീസും, കോതമംഗലം ഫയർഫോഴ്സും സ്ഥലത്തെത്തി. പുളി മരത്തിൽ കയറിയ രാജവെമ്പാലയെ കാണാൻ നാട്ടുകാരും തടിച്ചുകൂടി.
ഒടുവിൽ പാമ്പിനെ പിടികൂടാൻ കോടനാട് നിന്നും വനംവകുപ്പിന്റെ പ്രൊട്ടക്ഷൻ ഫോഴ്സിലെ സംഘവുമെത്തി. പാമ്പ് ഇരുന്ന കൊമ്പ് വെട്ടിവീഴ്ത്തിയാണ് കൂറ്റൻ രാജവെമ്പാലയെ 20 മണിക്കൂറുകൾക്ക് ശേഷം പിടികൂടിയത്. 16 അടിയോളം നീളം വരുന്ന ആൺ രാജവെമ്പാലയെ കരിമ്പാനി വനത്തിൽ തുറന്നു വിട്ടു.
