മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണം: കെ മുരളീധരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
എല്ലാ മാസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന താന്‍ മൂന്ന് മാസമായി പോകാറില്ല. അതിന്റെ വിഷമതകള്‍ തനിക്കുണ്ടെന്നും മുരളീധരന്‍
കോഴിക്കോട്: മദ്യശാലകള്‍ തുറന്ന നടപടിയെ രൂക്ഷമായി എതിര്‍ത്ത് കെ മുരളീധരന്‍ എം പി. മദ്യപാനികളുടെ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യം വിശ്വാസികളുടെ കാര്യത്തിലും വേണം. മദ്യം വാങ്ങാനുള്ള വിര്‍ച്വല്‍ ക്യൂ സംവിധാനം ആരാധനാലയങ്ങളിലും നടപ്പാക്കാന്‍ കഴിയണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണം. മദ്യം ലഭിക്കാത്തവര്‍ പരിഭ്രാന്തരാകുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരാധനാലയങ്ങളില്‍ പോകാത്തവര്‍ അനുഭവിക്കുന്ന മനഃപ്രയാസം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ലെന്ന് കെ മുരളീധരന്‍ ചോദിച്ചു. എല്ലാ മാസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന താന്‍ മൂന്ന് മാസമായി പോകാറില്ല. അതിന്റെ വിഷമതകള്‍ തനിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
TRENDING:പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]
ഇപ്പോഴുയരുന്ന ആപ്പ് വിവാദം സര്‍ക്കാറിനെ ആപ്പിലാക്കുമെന്നും കെ മുരളീധരന്‍. മദ്യശാലകള്‍ തുറന്ന വിഷയത്തില്‍ കോടതി കയറാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് നല്ലതാണ്. മദ്യപാനികളുടെയും വിശ്വാസികളുടെയും കാര്യത്തില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണ്.
advertisement
മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങളില്‍ പോകാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ തുറന്ന നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി യു ഡിഎഫ് ഇറങ്ങുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2020 12:15 PM IST


