പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി
- Published by:Naseeba TC
- news18-malayalam
Last Updated:
കരിമ്പുഴയിൽ മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നവരോടാണ് പികെ ശശി നയം വ്യക്തമാക്കിയത്.
പാലക്കാട്: പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കുകയും ചതിച്ചാൽ ദ്രോഹിയ്ക്കുന്നതുമാണ് പാർട്ടി നയമെന്ന് സി പി എം നേതാവും ഷൊർണൂർ എം എൽ എ യുമായ പി കെ ശശി. പാലക്കാട് കരിമ്പുഴയിൽ മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നവരോടാണ് പികെ ശശി നയം വ്യക്തമാക്കിയത്.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ നടപടി നേരിട്ടിട്ടും പി കെ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തതിലുള്ള അമർഷം ഇപ്പോഴും പുകയുമ്പോഴാണ് ശശിയുടെ പുതിയ പരാമർശം.
TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]
പാലക്കാട് കരിമ്പുഴ പഞ്ചായത്ത് മെമ്പറും ലീഗ് പ്രവർത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തിൽ അൻപതോളം പേർ കഴിഞ്ഞ ദിവസം മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. അവരെ അഭിവാദ്യം ചെയ്യാനായി എത്തിയ പികെ ശശി എം എൽ എ യുടേതാണ് ഈ നയം വ്യക്തമാക്കൽ.
advertisement
കരിമ്പുഴ ലോക്കൽ കമ്മറ്റി ഓഫീസിൽ വെച്ചായിരുന്നു പി കെ ശശിയുടെ കൂടിക്കാഴ്ച. പാർട്ടിയിൽ ചേർന്ന പുതിയ ആളുകളോട് പി കെ ശശി ഈ രീതിയിൽ സംസാരിച്ചത് പാർട്ടിക്കുള്ളിൽ തന്നെ വിവാദമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2020 11:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി