TRENDING:

ട്രിപ്പിൾ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് ഒന്നര കോടി രൂപയുടെ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

Last Updated:

ബീമാപള്ളി, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നഗരത്തിൽ ഒന്നരക്കോടിയുടെ കഞ്ചാവ് വേട്ട. ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമാണ് എക്സൈസ് എൻഫോഴ്സ്മെമെന്റ് സംഘം പിടികൂടിയത്.
advertisement

നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ കഞ്ചാവ് പോത്തൻകോട് നിന്നാണ് പിടിച്ചെടുത്തത്. പെരുമ്പാവൂർ സ്വദേശി എൽദോ എബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]പക്ഷിപ്പനി ഭീതി:വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി; നാല് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ലെന്ന് കർഷകർ [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]

advertisement

മുഖ്യസൂത്രധാരൻ പെരുമ്പാവൂർ സ്വദേശി ജോളിക്കു വേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സി ഐ ടി അനികുമാർ പറഞ്ഞു.

ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ബീമാപള്ളി, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി. കഞ്ചാവ് കടത്താൻ മാത്രമായാണ് പ്രതികൾ നാഷണൽ പെർമിറ്റ് ലോറി വാങ്ങിയതെന്നും എക്സൈസ് സംഘം വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ട്രിപ്പിൾ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് ഒന്നര കോടി രൂപയുടെ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories