പക്ഷിപ്പനി ഭീതി:വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി; നാല് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ലെന്ന് കർഷകർ

Last Updated:

മാര്‍ച്ച് ആറിനായിരുന്നു കൊടിയത്തൂരും വേങ്ങേരിയിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലേയും ഫാമുകളിലേയുംആയിരക്കണക്കിന് വളര്‍ത്തു പക്ഷികളെ ശാസ്ത്രീയമായ രീതിയില്‍ കൊന്നൊടുക്കി.

കോഴിക്കോട്: പക്ഷിപ്പനി ഭീതിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കൊന്നൊടുക്കിയ വളർത്തുപക്ഷികളുടെ ഉടമകൾക്ക് നാല് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. വരുമാനം നിലച്ചതോടെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണിപ്പോൾ.
പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം 13000 കോഴികളെയും 3000 അലങ്കാര പക്ഷികളെയുമാണ് കൂട്ടത്തോടെ കൊന്നൊടുക്കിയത്.
എന്നാല്‍ മാസം നാല് കഴിഞ്ഞിട്ടും ഒരു രൂപപോലും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നാടും നഗരവും കൊവിഡ് ഭീതിയിലകപ്പെട്ടിരിക്കെ വരുമാനം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് പൗള്‍ട്രി ഫാം നത്തുവന്നവരുള്‍പ്പെടെയുള്ള കര്‍ഷകര്‍.
TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]COVID 19 വായുവിലൂടെ പകരും; നിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ശാസ്ത്രജ്ഞർ [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]
മാര്‍ച്ച് ആറിനായിരുന്നു കൊടിയത്തൂരും വേങ്ങേരിയിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലേയും ഫാമുകളിലേയുംആയിരക്കണക്കിന് വളര്‍ത്തു പക്ഷികളെ ശാസ്ത്രീയമായ രീതിയില്‍ കൊന്നൊടുക്കി. ഒരു മാസത്തിനകം എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു മൃഗസംരക്ഷണവകുപ്പ് മന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ ഒന്നും നടന്നില്ലെന്ന് പൗൾട്രി ഫാം ഉടമയായ ജസ്ന പറയുന്നു.
advertisement
അലങ്കാര പക്ഷികള്‍, കോഴികള്‍, താറാവുകള്‍, കാടകള്‍ ഉള്‍പ്പെടെയുള്ളവയെയാണ് പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് വ്യാപകമായി കൊന്നൊടുക്കിയിരുന്നത്. പിന്നീടിത് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പടർന്നു. ഇവിടെയും നിരവധി പക്ഷികളെ കൊന്നൊടുക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പക്ഷിപ്പനി ഭീതി:വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി; നാല് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ലെന്ന് കർഷകർ
Next Article
advertisement
സംസ്കൃതഗവേഷണ വിദ്യാർത്ഥിക്കെതിരെ ജാത്യാധിക്ഷേപം നടത്തിയെന്ന വാർത്തയിൽ അടിയന്തരാന്വേഷണം: മന്ത്രി ബിന്ദു
സംസ്കൃതഗവേഷണ വിദ്യാർത്ഥിക്കെതിരെ ജാത്യാധിക്ഷേപം നടത്തിയെന്ന വാർത്തയിൽ അടിയന്തരാന്വേഷണം: മന്ത്രി ബിന്ദു
  • മന്ത്രിയുടെ നിർദ്ദേശപ്രകാരം ജാത്യാധിക്ഷേപ ആരോപണത്തിൽ അടിയന്തരാന്വേഷണം നടത്തും.

  • കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

  • സംഭവം സർവ്വകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്ന് മന്ത്രി.

View All
advertisement