ഫലം വരാൻ രണ്ടു ദിവസം കഴിയുമെന്നാണ് കരുതുന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫലം വന്ന ശേഷം പോസ്റ്റുമോർട്ടം നടത്താനാണ് തീരുമാനം.
BEST PERFORMING STORIES:COVID19| കൈ കഴുകാതെ രക്ഷയില്ല; മാസ്കും കൈയ്യുറകളും വൈറസിനെ തടയില്ല [PHOTO]കേരളത്തിലെ നിരീക്ഷണത്തിൽ നിന്ന് മൂന്നു പേർ മുങ്ങി: ആസാം സ്വദേശിയെ പൊലീസ് പിടികൂടി ആശുപത്രിയിലാക്കി [NEWS]'ഞങ്ങളെ തൂക്കിക്കൊല്ലുന്നത് കൊണ്ട് രാജ്യത്ത് ബലാത്സംഗം ഇല്ലാതാകില്ല': നിര്‍ഭയ കേസ് പ്രതി [PHOTO]
advertisement
തിരുവനന്തപുരം - കൊല്ലം അർത്തിയായ പള്ളിക്കലിലെ വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി കുമളിയിൽ ജോലി ചെയ്യുകയായിരുന്നു പോലീസുകാരൻ.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ശേഷം ബന്ധുക്കളോട് കോവിഡ് ബാധ സംശയം പറഞ്ഞിരുന്നു. നിരവധി വിദേശകളോട് ഇടപഴകിയതായും പറഞ്ഞു. കൊല്ലത്തെ കുടുംബ വീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് പോവുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് മരണം. കോവിഡ് സംശയത്തെക്കുറിച്ച് ബന്ധുക്കൾ പറഞ്ഞതോടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നും മരണത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കി
