Breaking | കേരളത്തിലെ നിരീക്ഷണത്തിൽ നിന്ന് മൂന്നു പേർ മുങ്ങി: ആസാം സ്വദേശിയെ പൊലീസ് പിടികൂടി ആശുപത്രിയിലാക്കി

Last Updated:

COVID 19 | കേരളത്തിൽ നിരീക്ഷണത്തിലിരിക്കെ ബംഗാൾ, ഒഡീഷ സ്വദേശികൾക്കൊപ്പം മാർച്ച് 16നാണ് ഇയാൾ കടന്നുകളഞ്ഞത്.

ഗുവാഹത്തി: കോവിഡ് 19 ലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയവെ കേരളത്തിൽനിന്ന് മുങ്ങിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരാളെ അസം പൊലീസ് പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാൾ, ഒഡീഷ സ്വദേശികൾക്കൊപ്പം കടന്നുകളഞ്ഞ അസം സ്വദേശിയെയാണ് പിടികൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. മാർച്ച് 16നാണ് കോവിഡ് 19 നിരീക്ഷണത്തിൽ കഴിയവെ കേരളത്തിൽനിന്ന് മുങ്ങിയതെന്ന് മൊറിഗാവൺ എസ്.പി സ്വപ്നാനിൽ ദേക്ക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കേരളത്തിലെ ഹോട്ടൽ ജീവനക്കാരനായിരുന്നയാളെയാണ് ആസമിൽവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലായത്. കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കവെ ഇന്ന് പുലർച്ചെയോടെയാണ് ബൊൻഗായ് ഗാവോണിൽവെച്ച് പൊലീസ് പിടികൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ബൊൻഗായ് ഗാവോണിലെ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.
You may also like:കോവിഡ‍ിനെ നേരിടാൻ ജിയോ മാപ്പിംഗ്: പുതിയ ദൗത്യത്തിനൊരുങ്ങി ആരോഗ്യവകുപ്പ് [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [PHOTOS]ടോയ്‌ലറ്റ് പേപ്പറിന് ക്ഷാമം; ശുചിയാക്കലിലെ 'ഇന്ത്യൻ സ്റ്റൈൽ' മനസ്സിലാക്കി അമേരിക്കക്കാർ [PHOTOS]
കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കടന്നുകളഞ്ഞതായി കേരള പൊലീസ് അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തി ഒരാളെ പിടികൂടിയതെന്നും സ്വപ്നാനിൽ ദേക്ക പറഞ്ഞു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ട്രെയിനിൽനിന്ന് പിടികൂടിയതെന്ന് അവർ പറഞ്ഞു.
advertisement
അതേസമയം മറ്റ് രണ്ടുപേരെ കണ്ടെത്തിയിട്ടില്ല. കേരളത്തിൽ ഇയാൾ ജോലി ചെയ്തിരുന്നത് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഇതുവരെ കോവിഡ് 19 സ്ഥിരീകരിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് ആസം. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളുമായി കാംരുപ് ജില്ലയിൽനിന്ന് ഒരാളെ ഗുവാഗത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Breaking | കേരളത്തിലെ നിരീക്ഷണത്തിൽ നിന്ന് മൂന്നു പേർ മുങ്ങി: ആസാം സ്വദേശിയെ പൊലീസ് പിടികൂടി ആശുപത്രിയിലാക്കി
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement