എന്നാല്‍ ഇത്തവണ അഷ്‌റഫ് ശരിക്കും ദുരിതത്തിലായി. ജൂണില്‍ മഴയും സ്‌കൂള്‍ വിപണിയും ലക്ഷ്യമിട്ട് നിര്‍മ്മിച്ച കുടകളെല്ലാം വീട്ടില്‍ കെട്ടിക്കിടക്കുന്നു. പതിനെട്ട് വർഷത്തിനിടയിൽ ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടിയെന്ന് അഷ്റഫ് പറയുന്നു.
advertisement
അഷ്റഫിന്റെ നേതൃത്വത്തില്‍ ശരീരം തളര്‍ന്നവരുടെ ഒരു വാട്‌സപ്പ് കൂട്ടായ്മയുണ്ട്. സംസ്ഥാനത്താകെ നൂറ്റി അന്‍പതോളം പേര്‍ ഈ ഗ്രൂപ്പിലുണ്ട്. ഇവരെല്ലാം സമാനമായ രീയിതിയില്‍ വീടുകളില്‍ കുട നിര്‍മ്മിച്ചിട്ടുണ്ട്. ഒന്നും വിറ്റഴിക്കാനാകുന്നില്ല.
You may also like:'നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ'; മോഹന്‍ലാലിന് ആശംസയുമായി മുഖ്യമന്ത്രി [NEWS]'കുപ്പി 'ആപ്പി'ലാകുമോ? 'ബെവ് ക്യൂ' വരാൻ തടസമെന്ത്? [NEWS]Choked | റോഷൻ മാത്യു നായകനാകുന്ന അനുരാഗ് കശ്യപ് ചിത്രം; ട്രെയിലർ എത്തി [NEWS]
ഗ്രൂപ്പിന് പുറമെയുള്ള മറ്റു നിരവധി പേരും ഇത്തരത്തില്‍ കുടനിര്‍മ്മിക്കുന്നുണ്ട്. കുട വിറ്റവിറ്റഴിക്കാന്‍ കഴിയാതെ ഇവരും പ്രതിസന്ധിയിലായിരിക്കയാണ്. ഇത്തരത്തില്‍ അമ്പതിനായിരം കുടകളാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കെട്ടിക്കിടക്കുന്നത്.
കിടക്കയിലും വീല്‍ച്ചെയറിലും ഇരുന്ന് ഇവര്‍ നിര്‍മ്മിക്കുന്ന കുടയ്ക്ക് നല്ല ഗുണമേന്മയുണ്ട്. ബ്രാന്റഡ് കമ്പനികളേക്കാള്‍ വില കുറവുമാണ്. പ്രതിസന്ധി ചൂഷണം ചെയ്ത് വിലപേശി കുട വാങ്ങാന്‍ ചില വ്യാപാരികളും എത്തുന്നുണ്ട്. പക്ഷെ അതിവര്‍ക്ക് നഷ്ടക്കച്ചവടമാണ്.
കുടകള്‍ വിറ്റഴിക്കാന്‍ ഒരു വഴി തുറക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സംഘടനകളുടെയോ സര്‍ക്കാറിന്റെയോ ഇടപെടലുണ്ടവണം. അല്ലെങ്കില്‍ അപകടത്തിലുണ്ടായ പ്രതിസന്ധിയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന ഇവര്‍ ശരിക്കും തളര്‍ന്നുപോകും.
