നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Happy Birthday Mohanlal | 'നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ'; മോഹന്‍ലാലിന് ആശംസയുമായി മുഖ്യമന്ത്രി

  Happy Birthday Mohanlal | 'നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ'; മോഹന്‍ലാലിന് ആശംസയുമായി മുഖ്യമന്ത്രി

  Happy Birthday Mohanlal | അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.

  Mohanlal, Pinarayi Vijayan

  Mohanlal, Pinarayi Vijayan

  • Share this:
   മലയാളത്തിന്‍റെ നടനവിസ്മയത്തിന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്‍റെ പ്രിയനടനാക്കുന്നതെന്നാണ് ആശംസ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ടെന്നും ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അൻപതു ലക്ഷം രൂപ സംഭാവന ചെയ്ത കാര്യം എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

   മുഖ്യമന്ത്രിയുടെ ആശംസാകുറിപ്പിന്‍റെ പൂർണ്ണരൂപം:

   അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.

   ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ നിലയിൽ സഹായമെത്തിക്കാൻ അദ്ദേഹം തയ്യാറായി. നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂർത്തി ഘട്ടത്തിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
   First published:
   )}