റോഷൻ മാത്യു പ്രധാന വേഷത്തിലെത്തുന്ന അനുരാഗ് കശ്യപ് ചിത്രം ചോക്ക്ഡ് ജൂൺ 5 ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സയാമി ഖേർ ആണ് ചിത്രത്തിലെ നായിക.
നെറ്റ്ഫ്ലിക്സുമായി ചേർന്ന് നേരത്തേയും അനുരാഗ് കശ്യപ് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഫീച്ചർ ഫിലിം ആദ്യമായാണ് നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. അദ്ദേഹത്തിന്റെ സേക്രഡ് ഗെയിംസ്, ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയക്കെല്ലാം മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്ലിക്സിൽ ലഭിച്ചത്.
അനുരാഗ് കശ്യപ് ശൈലിയിൽ സസ്പെൻസ് ത്രില്ലറായാണ് ചോക്ക്ഡ് എത്തുന്നത് എന്ന് പ്രതീക്ഷിക്കാം. ആകാംക്ഷ നിലനിർത്തുന്നതാണ് ട്രെയിലർ. മധ്യവർഗ കുടുംബത്തിലെ സ്ത്രീയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സരിത എന്ന കഥാപാത്രത്തെയാണ് സയാമി ഖേർ അവതരിപ്പിക്കുന്നത്.
You may also like:'നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ'; മോഹന്‍ലാലിന് ആശംസയുമായി മുഖ്യമന്ത്രി [NEWS]'ഇച്ചാക്കാ.. ആ വിളി കേൾക്കുമ്പോൾ എന്റെ സഹോദരങ്ങളിൽ ഒരാളാണെന്ന് തോന്നും'; ലാൽ അത്ഭുതകലാകാരനെന്ന് മമ്മൂക്ക [NEWS]വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ പങ്കുവെച്ച് റാണാ ദഗുബാട്ടി [NEWS]അപ്രതീക്ഷിതമായ രീതിയിൽ ധാരാളം പണം സരിതയുടെ കയ്യിലെത്തുന്നു. ഈ പണം കൊണ്ട് കുടുംബത്തെ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിൽ ഡീമോണിറ്റൈസേഷന്റെ രൂപത്തിൽ തിരിച്ചടി നേരിടുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ലോക്ക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ കൂടുതൽ സംവിധായകരും നിർമാതാക്കളും ഒടിടി റിലീസുമായി മുന്നോട്ടു പോകുകയാണ്. നേരത്തേ ശൂജിത്ത് സിർക്കാർ ചിത്രം 'ഗുലാബോ സിതാബോ' ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മലയാള ചിത്രം സൂഫിയും സുജാതയും, വിദ്യാബാലൻ നായികയായി എത്തുന്ന ശകുന്തളാ ദേവി, അനുരാഗ് കശ്യപ്, നവാസുദ്ധീന്‍ സിദ്ദിഖി ടീമിന്റെ ഗൂംകേതു, ലുഡോ, അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.