TRENDING:

വാളയാറിൽ പുലിശല്യം: പുലിക്കെണി സ്ഥാപിയ്ക്കാനൊരുങ്ങി വനംവകുപ്പ്

Last Updated:

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ആടുകളെ പുലി കടിച്ചു കൊന്നിരുന്നു. ഇതേ തുടർന്നാണ് ഈ മേഖലയിൽ വനം വകുപ്പ് പുലിക്കെണി സ്ഥാപിയ്ക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: വാളയാറിൽ പുലിശല്യം രൂക്ഷമായതോടെ കെണി സ്ഥാപിക്കാൻ ഒരുങ്ങി വനംവകുപ്പ്. പുലിശല്യം രൂക്ഷമായ വാളയാർ  പൂലമ്പാറയിലാണ് വനംവകുപ്പ് പുലിക്കെണി സ്ഥാപിയ്ക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ആടുകളെ പുലി കടിച്ചു കൊന്നിരുന്നു. ഇതേ തുടർന്നാണ് ഈ മേഖലയിൽ പുലിക്കെണി സ്ഥാപിയ്ക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചത്.
advertisement

ഇതിന് മുന്നോടിയായി രണ്ടു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പുലിയുടെ സഞ്ചാര പാത മനസ്സിലാക്കുന്നതിനാണ് ക്യാമറകൾ സ്ഥാപിച്ചത്. അതിന് ശേഷമാകും പുലിക്കെണി സ്ഥാപിയ്ക്കുക. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

TRENDING:COVID 19 | കൊല്ലത്ത് കോവിഡ‍് ബാധിച്ച് മരിച്ചയാൾ എത്തിയത് ഡൽഹിയിൽ നിന്ന് ട്രെയിനിൽ [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വാളയാർ വനമേഖലയിൽ നിന്നും ജനവാസ മേഖലയിലേക്ക് പുലിയിറങ്ങുന്നത് അപൂർവ്വമാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ അടുത്തിടെ വന്യമൃഗ ശല്യം രൂക്ഷമായത് നാട്ടുകാരെ കടുത്ത ഭീതിയിലാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വാളയാറിൽ പുലിശല്യം: പുലിക്കെണി സ്ഥാപിയ്ക്കാനൊരുങ്ങി വനംവകുപ്പ്
Open in App
Home
Video
Impact Shorts
Web Stories