• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍

'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍

കഴിഞ്ഞ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മുമായി നടത്തിയ ധാരണകളും ചര്‍ച്ചകളും വെളിപ്പെടുത്തി ജമാഅത്തെ ഇസ്ലാമി നേതൃത്വം

CPIM and the Jamaat-e-Islami

CPIM and the Jamaat-e-Islami

  • Share this:
    കോഴിക്കോട്: കഴിഞ്ഞ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മുമായി നടത്തിയ ധാരണകളും ചര്‍ച്ചകളും വെളിപ്പെടുത്തി ജമാഅത്തെ ഇസ്ലാമി നേതൃത്വം. മാധ്യമം ദിനപത്രത്തില്‍ 'സി.പി.എമ്മിന്റെ ജമാഅത്ത് ഫോബിയ' എന്ന പേരില്‍ എഡിറ്ററും ജമാഅത്ത് സൈദ്ധാന്തികനുമായ ഒ അബ്ദുറഹ്മാന്‍ എഴുതിയ ലേഖനത്തിലാണ് തുറന്നുപറച്ചില്‍.

    വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ സി.പി.എം രംഗത്തുവന്ന സാഹചര്യത്തിലാണ് സംഘടനാ മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലുണ്ടാക്കിയ ധാരണകളെക്കുറിച്ചും 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എം ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ധാരണകളുണ്ടാക്കിയിരുന്നുവെന്നും ലേഖനത്തില്‍ തുറന്നു പറയുന്നു.

    2009ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കണ്ട് വിശദമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ജമാഅത്തിന്റെ പിന്തുണ നേടുകയും ചെയ്തു. അതുപ്രകാരം സി.പി.എം സ്ഥാനാര്‍ഥികളില്‍ പലരെയും ജമാഅത്ത് പിന്തുണച്ചു. ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍വെച്ച് ഇന്നത്തെ വെല്‍െഫയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്‍ എസ്.ക്യു.ആര്‍. ഇല്യാസ്, ജമാഅത്തിന്റെ അന്നത്തെ അഖിലേന്ത്യ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ എന്നിവര്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ തന്നെ പലയിടങ്ങളിലും ഇത്തരത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ജമാഅത്തിന്റെ പിന്തുണയോടെ പലയിടങ്ങളിലും സി.പി.എം ഭരണം നടത്തുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
    TRENDING:H1B VISA| എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ ആശങ്കയിൽ[NEWS]COVID 19| രോഗബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി ഉ​യ​രു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രുതെന്ന മുന്നറിയിപ്പുമായി WHO[NEWS]COVID 19| ലോകത്ത് കോവിഡ് ബാധിതർ 9 ദശലക്ഷത്തിൽ കൂടുതൽ; ഇന്ത്യ നാലാമത്[NEWS]
    മുക്കം നഗരസഭയിലെ 20ാം വാര്‍ഡിലെ സമ്മതിദായകനായ എനിക്ക് അറിയാവുന്ന സത്യമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മത്സരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ടു സജീവ പ്രവര്‍ത്തകരും പാര്‍ട്ടി പിന്താങ്ങിയ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും നഗരസഭാംഗങ്ങളായത് ഇവ്വിധമാണ്. എല്‍.ഡി.എഫിന് നഗരസഭ ഭരിക്കാനായതും ഈ ധാരണയുടെ അടിസ്ഥാനത്തില്‍തന്നെ- ഒ അബ്ദുറഹ്മാന്‍ വ്യക്തമാക്കുന്നു. തൊട്ടടുത്തുള്ള കൊടിയത്തൂര്‍ പഞ്ചായത്തിലും ഇത്തരത്തില്‍ നീക്കുപോക്കുണ്ടായി. യു.ഡി.എഫിന്റെ കുത്തക എന്നുപറയാവുന്ന കൊടിയത്തൂര്‍ പഞ്ചായത്ത് വന്‍ ഭൂരിപക്ഷത്തോടെ ഇടതുഭരണത്തിലെത്തിയത് തന്മൂലമാണ്. മറ്റു പഞ്ചായത്ത്-നഗരസഭകളിലുമുണ്ടായി ഇത്തരം ധാരണകള്‍. കോടിയേരിയോ എളമരം കരീമോ പാര്‍ട്ടി സെക്രട്ടേറിയേറ്റോ ഈ സത്യം നിഷേധിക്കാന്‍ ധൈര്യപ്പെടുമോ അഞ്ചുകൊല്ലം മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ജമാഅത്തെ ഇസ്‌ലാമിക്ക് ബന്ധമുണ്ടായിരുന്നില്ല എന്നാണോ അതല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമി അന്ന് 'ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം അറിയാതെ പോയതാണോ? അതുമല്ലെങ്കില്‍ ധാരണ സി.പി.എമ്മുമായിട്ടാണെങ്കില്‍ ഭൂരിപക്ഷവര്‍ഗീയതയെ വളര്‍ത്തുകയില്ല എന്നാണോ?

    സി.പി.എമ്മുമായി ചര്‍ച്ചകള്‍ നടത്തുമ്പോള്‍ പാര്‍ട്ടിയുടെ കൊല്‍ക്കത്ത കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിനെതിരാവില്ലേ 'മതരാഷ്ട്രവാദികളായ' ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം സ്ഥാപിക്കുന്നത് എന്ന് ചര്‍ച്ചകള്‍ക്ക് ദൃക്‌സാക്ഷിയായ ഞാന്‍ ചോദിച്ചിരുന്നു. അപ്പോള്‍ നിഷേധാര്‍ത്ഥത്തിലാണ് എസ്.ആര്‍.പി പ്രതികരിച്ചതെന്നും ഒ അബ്ദുറഹ്മാന്‍ വ്യക്തമാക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ഭരണത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്തത്. ഇതോടെയാണ് സി.പി.എം പാര്‍ട്ടിക്കും സംഘടനക്കുമെതിരെ ആക്രമണം ശക്തിപ്പെടുത്തിയത്. ശബരിമല വിഷയത്തില്‍ ഹിന്ദുത്വ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയമുണ്ടായപ്പോള്‍ തങ്ങള്‍ മുസ്ലിംകളെയും എതിര്‍ക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് സി.പി.എം ശ്രമമമെന്നും ലേഖനത്തില്‍ പറയുന്നു.
    Published by:user_49
    First published: