വിവാഹം, കാമുകൻ, പ്രണയം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ വിവാദ നായികയായ താരമാണ് ബോളിവുഡ് നടി രാഖി സാവന്ത്. രാഖിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇക്കാരണം കൊണ്ടുതന്നെ പലവട്ടം ചർച്ച ചെയ്യപ്പെടാറുണ്ട്. രണ്ടു ദിവസം മുൻപ് ചെയ്ത വീഡിയോ പോസ്റ്റിൽ വളരെ വിചിത്രമായ വാദം നിരത്തുകയാണ് രാഖി.
സുശാന്ത് സിംഗ് സ്വപ്നദർശനം നൽകിയെന്നും, തന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കുമെന്ന് പറഞ്ഞെന്ന വാദവുമായാണ് രാഖിയുടെ വരവ്. ഉറക്കത്തിൽ ഞെട്ടലോടെ കണ്ടെന്ന് പറയുന്ന സ്വപ്നത്തിലെ ഏതാനും ചില കാര്യങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. സിനിമയിലും പാർട്ടികളിലും തന്നെ ഒഴിവാക്കിയിരുന്നതായി സുശാന്ത് പറഞ്ഞുവത്രേ. സുശാന്തിന്റെ പൂർത്തിയാക്കാത്ത ചിത്രങ്ങളിൽ താനും സണ്ണി ലിയോണിയും ചേർന്ന് ഐറ്റം ഡാൻസ് ചെയ്യണമെന്ന് പറഞ്ഞതായും രാഖി വീഡിയോയിൽ പരാമർശിക്കുന്നു.
ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ സുശാന്ത് സിംഗിനെ പോലീസ് കണ്ടെത്തുകയായിരുന്നു. തൂങ്ങിയത് മൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്നാണ് മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പക്ഷെ മരണത്തിൽ ബന്ധുക്കൾ ദുരൂഹതയാരോപിച്ചിട്ടുണ്ട്. സുശാന്തുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.