TRENDING:

വാറ്റാൻ പുതിയ രീതി; തൃശ്ശൂരിൽ ഐസ് ബ്ലോക്ക് ഉപയോഗിച്ച് ചാരായം വാറ്റിയ ആൾ പിടിയിൽ

Last Updated:

ചാരായം വാറ്റുമ്പോൾ ഇടയ്ക്കിടെ വെള്ളം മാറ്റുന്നത് ഒഴിവാക്കുന്നതിനാണ് ഐസ് ബ്ലോക്കുകൾ ഉപയോഗിച്ചിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: കാലം മാറുന്നതിനനുസരിച്ച് ചാരായം വാറ്റുന്നതിലും പുതിയ രീതികളാണ് വാറ്റു സംഘങ്ങൾ തേടുന്നത്. ഐസ് ബ്ലോക്കുകൾ ഉപയോഗിച്ച് ചാരായം വാറ്റുന്നയാളെ എക്സൈസ് പിടികൂടി. ആലുംകുന്ന് വേളശ്ശേരി വീട്ടിൽ ഷാജിയാണ് പിടിയിലായത്.തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ രാത്രികാല റെയ്ഡിനിടെയാണ് ഇയാളെ പിടികൂടിയത്.
advertisement

ചാരായം വാറ്റുമ്പോൾ ഇടയ്ക്കിടെ വെള്ളം മാറ്റുന്നത് ഒഴിവാക്കുന്നതിനാണ് ഐസ് ബ്ലോക്കുകൾ ഉപയോഗിച്ചിരുന്നത്. തൃശൂർ അസ്സിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ശ്രീ. വി. എ. സലീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു  റെയ്ഡ്.

You may also like:മദ്യത്തിന് 52841 രൂപയുടെ ബിൽ; വാങ്ങിയവരും വിറ്റവരും വെട്ടിലായി [NEWS]ലോക്ക്ഡൗൺ വിരസത മാറ്റാൻ ഫോട്ടോ മത്സരം; DYFI യുടെ ഫെയ്സ്ബുക്ക് പേജിൽ ടിപി വധക്കേസ് പ്രതിയുടെ ഫോട്ടോ [NEWS]

advertisement

പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ് [NEWS]

തിരൂർ ആലുംകുന്ന് ദേശത്ത് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിനരികെ കുറ്റിക്കാടുകൾക്കിടയിലിരുന്നു ചാരായം വാറ്റ്. പിടികൂടിയ ഷാജിയിൽ നിന്നും 22.400 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോട്ടയത്ത്‌ ടൈൽസ് വർക്കുകൾ ചെയ്തു കൊണ്ടിരുന്ന ഷാജി അവിടെ വെച്ചാണ് ഈ രീതി പഠിച്ചതെന്ന് പറയുന്നു. ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യം ലഭിക്കാത്തതുകൊണ്ടാണ് ചാരായം വറ്റിയതെന്നും ഇയാൾ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വാറ്റാൻ പുതിയ രീതി; തൃശ്ശൂരിൽ ഐസ് ബ്ലോക്ക് ഉപയോഗിച്ച് ചാരായം വാറ്റിയ ആൾ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories