ഇന്റർഫേസ് /വാർത്ത /Buzz / പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ്

പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ്

രാഹുൽ ദേവ്

രാഹുൽ ദേവ്

രാഹുൽ ദേവ് എന്ന ചെറുപ്പക്കാരനാണ് പാകിസ്ഥാൻ എയർഫോഴ്സിലെ ഡ‍്യൂട്ടി പൈലറ്റ് ഓഫീസറായി നിയമിതനായത്.

  • Share this:

ഇസ്ലാമാബാദ്: ചരിത്രത്തിൽ ആദ്യമായി എയർഫോഴ്സിൽ ഹിന്ദു പൈലറ്റിനെ നിയമിച്ച് പാകിസ്ഥാൻ. രാഹുൽ ദേവ് എന്ന ചെറുപ്പക്കാരനാണ് പാകിസ്ഥാൻ എയർഫോഴ്സിലെ ഡ‍്യൂട്ടി പൈലറ്റ് ഓഫീസറായി നിയമിതനായത്.

സിന്ധ് പ്രവിശ്യയിൽ ഹിന്ദുക്കൾ ഏറ്റവുമധികമുള്ള താർപാകാർ ജില്ലയാണ് രാഹുലിന്റെ സ്വദേശമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

You may also like:Corona Virus LIVE UPDATES| സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല; 61 പരിശോധനാഫലം നെഗറ്റീവ് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

രാഹുലിന്റെ നിയമനത്തിൽ പകിസ്ഥാൻ ഹിന്ദു പഞ്ചായത്ത് സെക്രട്ടറി രവി ധവാനി സന്തോഷം പ്രകടിപ്പിച്ചു. സിവിൽ സർവീസിലും പട്ടാളത്തിലും ഇപ്പോൾ ഇത്തരത്തിൽ നിരവധി പേർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഡോക്ടർമാരിൽ ഏറിയ പങ്കും ഹിന്ദു വിഭാഗത്തിൽപ്പെട്ടവരാണ്. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ സമീപനം സർക്കാർ സ്വീകരിച്ചാൽ രാഹുലിനെ പോലെ നിരവധി പേർ രജ്യത്തെ സേവിക്കാൻ രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

First published:

Tags: Pakistan, Pakistan Govt