കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് കാവിലുംപാറ പഞ്ചായത്ത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വട്ടിപ്പന മേഖല ഉള്‍പ്പെടുന്ന പ്രദേശം. മഴ തിമിര്‍ത്തു പെയ്യുകയാണ്. സമീപത്തെ കരിങ്കല്‍ ക്വാറി വട്ടിപ്പന മലയ്ക്ക് ഭീഷണിയായി നിലകൊള്ളുന്നു.
ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ള ഈ മേഖലയില്‍ പാറപൊട്ടിക്കല്‍ തകൃതിയിലായതോടെ പ്രദേശവാസികളുടെ ഭീതിയും ഇരട്ടിക്കുന്നു. സ്‌ഫോടനശബ്ദം കാരണം സമീപത്തെ വീടുകള്‍ക്കു വിള്ളലുകള്‍ ഉണ്ടാകുന്നത് പതിവാണെന്ന് പ്രദേശവാസിയായ മോളി തോമസ് പറയുന്നു.
TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
advertisement
ക്വാറിക്കെതിരെ ദീര്‍ഘകാലമായി നാട്ടുകാര്‍ സമരത്തിലാണ്. എന്നാല്‍ ക്വാറിക്കെതിരെ അധികൃതര്‍ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാരനായ ജസ്റ്റിന്‍ സാബു പറഞ്ഞു.രണ്ട് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടി നിരവധി ജീവനുകള്‍ പൊലിഞ്ഞ കരിഞ്ചോല മലയ്ക്ക് സമാനമായ സാഹചര്യമാണ് വട്ടിപ്പനയിലേതും. നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന വട്ടിപ്പനയുടെ അങ്ങേയറ്റം വയനാട് ജില്ലയാണ്. മലയിടിഞ്ഞാല്‍ അടിവാരത്തെ നൂറുകണക്കിന് കുടുംബങ്ങളെയിത് സാരമായിത്തന്നെ ബാധിക്കും.