HOME » NEWS » Money » TECH HOW TO USE TIKTOK INDIAN ALTERNATIVE CHINGARI APP

ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്?

ടിക്ടോക്ക് എന്ന വൻമരം വീഴുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തമാണ് ചിങ്കാരി എന്ന മെയ്ഡ് ഇൻ ഇന്ത്യ ആപ്പ്. എന്താണ് ചിങ്കാരിയെന്ന് നോക്കാം...

News18 Malayalam | news18-malayalam
Updated: June 29, 2020, 10:24 PM IST
ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്?
ടിക് ടോക്
  • Share this:
ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചുവന്ന ചൈനീസ് ആപ്പ് ടിക്ടോക്ക് കേന്ദ്രസർക്കാർ നിരോധിച്ചു. കുറഞ്ഞസമയത്തിനുള്ളിൽ ചെറുപ്പക്കാരുടെ മനംകവർന്ന ആപ്പായിരുന്നു ടിക്ടോക്ക്. ഇന്ന് സർക്കാർ നിരോധനം ഏർപ്പെടുത്ത 59 ചൈനീസ് ആപ്പുകളുടെ പട്ടികയിലാണ് ടിക്ടോക്കും ഉൾപ്പെട്ടത്. സ്വകാര്യത പ്രശ്നം ഉയർത്തിയാണ് സർക്കാർ ടിക്ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ടിക്ടോക്ക് എന്ന വൻമരം വീഴുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തമാണ് ചിങ്കാരി എന്ന മെയ്ഡ് ഇൻ ഇന്ത്യ ആപ്പ്. എന്താണ് ചിങ്കാരിയെന്ന് നോക്കാം...

2018 നവംബർ മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ചിങ്കാരി ആപ്പ് ഉണ്ട്. എന്നാൽ കഴിഞ്ഞ 15 ദിവസം കൊണ്ട് 10 ലക്ഷത്തിലധികം പേരാണ് ചിങ്കാരി ആപ്പ് ഡൌൺലോഡ് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്ക് അനുസരിച്ച് 25 ലക്ഷം പേർ ഈ ആപ്പ് ഇതിനോടകം ഡൌൺലോഡ് ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ ഒരു ഐടി വിദഗ്ധനും ഒഡീഷയിലേയും കര്‍ണാടകയിലേയും ഡെവലപ്പര്‍മാരും ചേര്‍ന്നാണ് ചിങ്കാരി പുറത്തിറക്കിയത്. ടിക് ടോക്കിന് സമാനമായ ചെറു വിഡിയോകൾ അപ്ലോഡ് ചെയ്യാനും വാട്സ്ആപ്പ് സ്റ്റാറ്റസുകൾ, ഓഡിയോ ക്ലിപ്പുകൾ, GIF സ്റ്റിക്കറുകൾ, ചിത്രങ്ങൾ എന്നിവയും പങ്കുവെയ്ക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുന്ന ആപ്പാണ് ചിങ്കാരി. ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഒമ്പതു പ്രാദേശിക ഭാഷകളിൽ ചിങ്കാരി ആപ്പ് കൈകാര്യം ചെയ്യാനാകും.ചിങ്കാരി ഉപയോഗിക്കേണ്ടത് എങ്ങനെ?

Android, iOS എന്നിവയ്‌ക്കായി ചിംഗാരി ലഭ്യമാണ്. ചിങ്കാരി ഇൻസ്റ്റാൾചെയ്‌ത് തുറന്നുകഴിഞ്ഞാൽ, അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് നിങ്ങൾ അംഗീകരിക്കേണ്ട സേവന കാലാവധിയും സ്വകാര്യതാ നയവും കാണിക്കും. അത് അംഗീകരിക്കുക(Accept). അപ്പോൾ നിങ്ങൾ ഹിന്ദി, ബംഗാളി, തമിഴ്, ഗുജറാത്തി, കന്നഡ, മറാത്തി, തെലുങ്ക്, ഒഡിയ, ഇംഗ്ലീഷ്, മലയാളം, പഞ്ചാബി എന്നിവയിൽനിന്ന് ഒരു ഭാഷ തിരഞ്ഞെടുക്കണം. നിങ്ങൾ ഭാഷ തിരഞ്ഞെടുത്ത ഉടൻ തന്നെ, മൂന്ന് പ്രധാന സ്‌ക്രീനുകളോ ടാബുകളോ ഉള്ള അപ്ലിക്കേഷനിലേക്ക് ഇത് നിങ്ങളെ കൊണ്ടുപോകും- വീഡിയോകൾ, വാർത്തകൾ, ഗെയിം സോൺ. നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്ന ആദ്യ കാര്യം അപ്ലിക്കേഷനിൽ ക്വിസുകൾ പ്ലേ ചെയ്യുന്നതിനുള്ള മികച്ച ബാനർ പരസ്യമാണ്.

വീഡിയോ ഭാഗം ടിക് ടോക്ക്, ലൈക്ക്, വിമേറ്റ് എന്നിവയ്ക്ക് സമാനമാണ്, പക്ഷേ ചില വ്യത്യാസങ്ങളും കുറവുകളുമുണ്ട്. കൂടുതൽ വീഡിയോകൾക്കായി നിങ്ങൾക്ക് മുകളിലേക്കോ താഴേക്കോ സ്വൈപ്പുചെയ്യാനാകുമെങ്കിലും സ്രഷ്‌ടാവിന്റെ പ്രൊഫൈലിനായി വലത്തേക്ക് സ്വൈപ്പുചെയ്യാൻ കഴിയില്ല. പകരം, പ്രൊഫൈൽ കാണുന്നതിന് ചുവടെയുള്ള ഉപയോക്താവിന്റെ ചിത്രത്തിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്, അത് സ്രഷ്‌ടാവിൽ നിന്നുള്ള വീഡിയോകൾ വീണ്ടും ടൈൽ ഫോർമാറ്റിൽ പ്രദർശിപ്പിക്കുന്നില്ല, പക്ഷേ ടൈംലൈൻ സംവിധാനമുണ്ട്.

ചിങ്കാരിക്ക് പിന്നിൽ സുമിത് ഘോഷും കൂട്ടുകാരും

ഭിലായ് സ്വദേശിയായ സുമിത് ഘോഷാണ് ചിങ്കാരി ആപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം. രണ്ട് വര്‍ഷത്തെ കഠിനാധ്വാനമാണ് ചിങ്കാരി ആപ്പെന്നാണ് സുമിത് ഘോഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മുൻനിർത്തിയാണ് ആപ്പ് വികസിപ്പിച്ചതെന്നും സുമിത് പറയുന്നു. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ചിങ്കാരിക്ക് ലഭിക്കുന്നതെന്നും സുമിത് ഘോഷ് പറഞ്ഞു. ഒഡിഷയില്‍ നിന്നുള്ള ബിശ്വത്മ നായക്, കര്‍ണാടകയില്‍ നിന്നുള്ള സിദ്ദാര്‍ത്ഥ് ഗൌതം എന്നീ ഡെവലപ്പര്‍മാരാണ് ആപ്പ് ഡെവലപ്പ് ചെയ്തിട്ടുള്ളത്. ടിക് ടോകിന് ശക്തമായ വെല്ലുവിളിയാണ് ചിങ്കാരി സൃഷ്ടിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ഇതിനോടകം പതിനായിരത്തിലേറെ ആളുകളുടെ ലക്ഷകണക്കിന് വീഡിയോകൾ ചിങ്കാരി ആപ്പിൽ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
TRENDING:India bans 59 Chinese apps | ടിക് ടോക്, ഹലോ, യു.സി ബ്രൗസർ; ഇന്ത്യ നിരോധിച്ച 59 ചൈനീസ് ആപ്പുകൾ [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ [NEWS]

അതുകൊണ്ടുതന്നെ ടിക്ടോക്ക് നിരോധനം സൃഷ്ടിക്കുന്ന ഇടത്തേക്ക് വളരെ വേഗം കയറിവരാമെന്ന പ്രതീക്ഷയിലാണ് ചിങ്കാരി ആപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കുള്ളത്.
Published by: Anuraj GR
First published: June 29, 2020, 10:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories