TRENDING:

ആറുമാസമായി വേതനമില്ലാതെ സംസ്ഥാനത്തെ ലൈബ്രേറിയൻമാർ

Last Updated:

തുച്ഛമായ വേതനമാണ് ലഭിക്കുന്നത് എങ്കിലും 15 ദിവസത്തെ അലവൻസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാറിന് സംഭാവനയായി നൽകാമെന്ന് ലൈബ്രേറിയൻമാർ തീരുമാനിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ലോക്ക്ഡൗൺ മൂലം മാസ അലവൻസ് ലഭിക്കാത്തതിനാൽ ദുരിതത്തിലായി സംസ്ഥാനത്തെ ഏഴായിരത്തോളം വരുന്ന ലൈബ്രേറിയന്മാർ. തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ലൈബ്രറികൗൺസിലിന് കീഴിലെ ലൈബ്രേറിയൻമാരുടെ ആറുമാസത്തെ അലവൻസാണ് ലഭിക്കാനുള്ളത്.
advertisement

സംസ്ഥാന സർക്കാർ ലൈബ്രറി കൗൺസിലിന് ആവശ്യമായ ഗ്രാൻഡ് മാർച്ച് 31നു മുൻപ് തന്നെ നൽകിയിരുന്നു. ആറുമാസത്തെ അലവൻസ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ , താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. താലൂക്ക് കൗൺസിലിൽ നിന്ന് ലൈബ്രറികളുടെ അക്കൗണ്ട് വഴിയാണ് അലവൻസ് നൽകുന്നത്. ലോക്ക് ഡൗൺ മൂലം ഈ നടപടിയാണ് തടസ്സപ്പെട്ടിരിക്കുന്നത്.

താലൂക്ക് കൗൺസിലിൽ നിന്ന് ലൈബ്രേറിയന്മാർക്ക് നേരിട്ട് പണം നൽകിയാൽ പ്രശ്ന പരിഹാരമാകും. എന്നാൽ അതിനുള്ള നിർദ്ദേശം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകിയിട്ടില്ല.

advertisement

BEST PERFORMING STORIES:ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ കൊലപാതകം: പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി; വധശിക്ഷ 45 വർഷങ്ങൾക്ക് ശേഷം [NEWS]COVID 19 | സൗദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി [NEWS]മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19; സഹപ്രവർത്തകരെ ക്വാറന്റൈൻ ചെയ്തു [NEWS]

advertisement

ലൈബ്രറി കൗൺസിലിന് കീഴിലുള്ള എ പ്ലസ് ഗ്രേഡ് ലൈബ്രറിയിൽ മാർക്ക് 3720 രൂപയും , എ ബി സി ഗ്രേഡ് ലൈബ്രേറിയൻ മാർക്ക് 3120 രൂപയും , മറ്റുള്ളവർക്ക് 2820 രൂപയുമാണ് പ്രതിമാസ അലവൻസ്.

"തുച്ഛമായ അലവൻസിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ലൈബ്രേറിയൻമാർ. അത് തുടർച്ചയായി ആറു മാസം തടസ്സപ്പെട്ടപ്പോൾ ജീവിതം മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു", കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡൻറ് യു കെ ശിവകുമാരി പറയുന്നു.

advertisement

തുച്ഛമായ വേതനമാണ് ലഭിക്കുന്നത് എങ്കിലും 15 ദിവസത്തെ അലവൻസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാറിന് സംഭാവനയായി നൽകാമെന്ന് ലൈബ്രേറിയൻമാർ കൂട്ടായി തീരുമാനിച്ചിട്ടുണ്ട്. ഇത് ഒരു കോടി രൂപയോളം വരും. ഈ തുക കഴിഞ്ഞുള്ള ബാക്കി അലവൻസ് നൽകിയാൽ മതിയെന്നാണ് ജീവനക്കാരുടെ പക്ഷം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോക്ക്ഡൗൺ കാലം ആണെങ്കിലും ലൈബ്രേറിയൻമാർക്ക് ജോലിയുണ്ട്. വായനക്കാർക്ക് പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നു. ലോക്ക്ഡൗൺ കാലം തള്ളി നീക്കുന്നതിനു തങ്ങളുടേതായ പങ്കു വഹിക്കുന്ന ജീവനക്കാർക്ക് പക്ഷെ സ്വന്തം ജീവിതം തള്ളിനീക്കാനാവുന്നില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ആറുമാസമായി വേതനമില്ലാതെ സംസ്ഥാനത്തെ ലൈബ്രേറിയൻമാർ
Open in App
Home
Video
Impact Shorts
Web Stories