13 വര്‍ഡുകളില്‍ പത്തിലും വനിതകള്‍ മത്സരംഗത്തിറങ്ങിയതോടെ ശ്രദ്ധാകേന്ദ്രമാവുകയാണ് കുന്നുമ്മല്‍ പഞ്ചായത്ത്. സിപിഎമ്മിന് ഏഴും സിപിഐ, എല്‍ജെഡി, എന്‍ സി പി സീറ്റുകളില്‍ ഓരോന്നിലും വനിതകള്‍ തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍.
Also Read ജയിച്ചാലും തോറ്റാലും അബൂബക്കർ നാട്ടുകാർക്ക് 'മെംബർ'
പുരുഷന്‍മാര്‍ മൂന്നുപേര്‍ മാത്രമാണ് എല്‍ഡിഎഫ് പാനലിലെ സ്ഥാനാർത്ഥികൾ. സംവരണമില്ലാത്ത കാലത്തും വനിതയെ പ്രസിഡന്റാക്കിയ ചരിത്രവും കുന്നുമ്മല്‍ പഞ്ചായത്തിനുണ്ട്. കെ കെ ലതികയായിരുന്നു ആദ്യ വനിതാ പ്രസിഡന്റ്.
advertisement
യുഡിഎഫില്‍ പതിവ് പോലെ 50 ശതമാനം വനിതകൾ മത്സരിക്കുന്നുണ്ട്. 1962ല്‍ പഞ്ചായത്ത് രൂപീകരിച്ചതു മുതല്‍ ഇതുവരെയും എല്‍ഡിഎഫാണ് ഭരണത്തിലേറിയത്. ഇത്തവണയും വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ് നേതൃത്വം.
Location :
First Published :
November 23, 2020 7:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Local Body Election 2020 | കുന്നുമ്മല്‍ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ത്ഥികളിൽ 77 ശതമാനവും സ്ത്രീകള്‍