Local Body Election 2020 | സ്കൂളിലെ സ്നേഹം വേറെ, തെരഞ്ഞെടുപ്പ് പോരാട്ടം വേറെ; സ്ഥാനാർത്ഥികളായി ഒരേ സ്കൂളിലെ അധ്യാപികമാർ

Last Updated:

തെരഞ്ഞെടുപ്പ് രംഗത്ത് മുന്നണികള്‍ എതിരാളികളാണെങ്കിലും സൗഹൃദം വിട്ടുള്ള മല്‍സരത്തിനൊന്നും ഈ ടീച്ചര്‍മാര്‍ തയ്യാറല്ല.

കൊല്ലം: സഹപ്രവർത്തകർ തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരിനാണ് വിളക്കുടി ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പതിനേഴാം വാർഡില്‍ നിന്നും എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികളുടെ സ്ഥാനാർത്ഥിമാർ ഒരേ സ്കൂളിലെ അധ്യാപകർ. ആവണീശ്വരം സ്ക്കൂളിലെ അധ്യാപകരായ മീര ആര്‍ നായരും എല്‍. ലീന സുരേഷുമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കുന്നിക്കോട് ആവണീശ്വരം എ.പി.പി.എം വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം അധ്യാപികമാരാണ് ഇരുവരും. പരമ്പരാഗത പാർട്ടി കുടുംബങ്ങളില്‍ നിന്നുള്ള ഇരുവർക്കും തികച്ചും അപ്രതീക്ഷിതമാണ് ഈ സ്ഥാനാർത്ഥിത്വം.
കെപിസിസി അംഗമായിരുന്ന പി  രാമചന്ദ്രൻ നായരുടെ മകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മീര ആർ നായർ. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എം ശ്രീധരൻ പിള്ളയുടെ മകളാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ലീന സുരേഷ്.
advertisement
തെരഞ്ഞെടുപ്പ് രംഗത്ത് മുന്നണികള്‍ എതിരാളികളാണെങ്കിലും സൗഹൃദം വിട്ടുള്ള മല്‍സരത്തിനൊന്നും ഈ ടീച്ചര്‍മാര്‍ തയ്യാറല്ല. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി മേഖലകളിലുള്ള അംഗീകാരങ്ങളും ഇരുവരെയും തേടിയെത്തിയിട്ടുണ്ട്.
ഭവനസന്ദര്‍ശനങ്ങളും പ്രചരണതന്ത്രങ്ങളുമായി ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. സ്കൂളിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും രണ്ടു പേർക്കും ഒരുപോലെ വിജയം ആശംസിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Local Body Election 2020 | സ്കൂളിലെ സ്നേഹം വേറെ, തെരഞ്ഞെടുപ്പ് പോരാട്ടം വേറെ; സ്ഥാനാർത്ഥികളായി ഒരേ സ്കൂളിലെ അധ്യാപികമാർ
Next Article
advertisement
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
  • പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാഗേഷ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചു.

  • കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

  • ഇരു കുടുംബങ്ങളും എതിർപ്പുള്ളതിനാൽ അമ്പലത്തിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്ന വിവാഹം.

View All
advertisement