TRENDING:

ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കരികിൽ സ്വന്തം ചിതയൊരുക്കി ആത്മഹത്യാ ശ്രമം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Last Updated:

ഭാര്യ സുധയും ഏകമകൻ ഹരിയും പത്തുവർഷംമുൻപ്‌ മരിച്ചിരുന്നു. തുടർന്ന് രാഘവൻ നായർ തനിച്ചായിരുന്നു താമസം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി ആത്മഹത്യക്കുശ്രമിച്ച വയോധികന്‌ ദാരുണാന്ത്യം. കുന്നിക്കോട് പിടവൂർ അരുവിത്തറ ശ്രീശൈലത്തിൽ രാഘവൻ നായർ (72) ആണ് പൊള്ളലേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ചത്. രാഘവൻഡ എയർഫോഴ്സിൽനിന്ന്‌ വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം.
advertisement

നിലവിളികേട്ട്‌ ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളുംചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്.

Also Read കാമുകിയുടെ 10 വയസുള്ള സഹോദരനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ഭാര്യ സുധയും ഏകമകൻ ഹരിയും പത്തുവർഷംമുൻപ്‌ മരിച്ചിരുന്നു. തുടർന്ന് രാഘവൻ നായർ തനിച്ചായിരുന്നു താമസം. തലവേദനയെ തുടർന്ന് ദിവസങ്ങൾക്കുമുൻപ്‌ നടത്തിയ പരിശോധനയിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തി. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുമ്പോൾ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.

advertisement

അരുവിത്തറ എൻ.എസ്.എസ്. കരയോഗത്തിന്റെ ഖജാൻജിയും എക്സ് സർവീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കരികിൽ സ്വന്തം ചിതയൊരുക്കി ആത്മഹത്യാ ശ്രമം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories