VJ Chithra Suicide | 'ചിത്രയെ കൊലപ്പെടുത്തിയത് ഭർത്താവ്'; അന്വേഷണം വേണമെന്ന് നടിയുടെ അമ്മ
- Published by:user_49
Last Updated:
സാമ്പത്തിക പ്രശ്‌നങ്ങൾ ആകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം
തമിഴ് ടിവി താരം ചിത്രയുടെ ഭർത്താവിനെതിരെ ആരോപണവുമായി നടിയുടെ അമ്മ. മകളെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും നടിയുടെ അമ്മ ആരോപിച്ചു. അതേസമയം രണ്ടാം ദിവസവും നടിയുടെ ഭർത്താവിനെ ചെന്നൈയിൽ പോലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താരം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങൾ ആകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ എല്ലാ കാര്യങ്ങളിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് കമ്മീഷണർ മഹേഷ് കുമാർ അഗർവാൾ പറഞ്ഞു.
Also Read VJ Chithra Suicide | പ്രമുഖ സീരിയൽ താരം ചിത്ര ഹോട്ടല്‍ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന
ബുധനാഴ്ചയാണ് സീരിയൽ താരം വി.ജെ.ചിത്രയെ ഹോട്ടൽ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന 'പാണ്ഡ്യൻ സ്റ്റോർസ്' എന്ന സീരിയലിലെ 'മുല്ലൈ' എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ചിത്ര.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2020 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
VJ Chithra Suicide | 'ചിത്രയെ കൊലപ്പെടുത്തിയത് ഭർത്താവ്'; അന്വേഷണം വേണമെന്ന് നടിയുടെ അമ്മ