TRENDING:

Miraculous Escape | പാർക്ക് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ കാർ തവിടുപൊടിയാക്കി ലോറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:

വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ തുണിക്കടയില്‍ കയറിയതായിരുന്നു ഇയാൾ. തൊട്ടുപിന്നാലെയാണ് നിയന്ത്രണം വിട്ടെത്തിയ ലോറി കാറില്‍ ഇടിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലുവ: റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് തൊട്ടുപിന്നാലെ പാഞ്ഞെത്തിയ ലോറി കാർ തവിടുപൊടിയാക്കി. കാറുടമ പുറത്തിറങ്ങിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച ആലുവ ബാങ്ക് കവലയില്‍ രാവിലെ പതിനൊന്നേ കാലോടെയാണ് അപകടമുണ്ടായത്.
advertisement

കാർ ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, പാഞ്ഞെത്തിയ ലോറി കാറിൽ ഇടിക്കുകയായിരുന്നു. ആലുവ ദേശം പേലില്‍ സ്വദേശി സുജാതാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ തുണിക്കടയില്‍ കയറിയതായിരുന്നു ഇയാൾ. തൊട്ടുപിന്നാലെയാണ് നിയന്ത്രണം വിട്ടെത്തിയ ലോറി കാറില്‍ ഇടിച്ചത്.

ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി പാണ്ഡ്യന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ലോറിക്ക് നിയന്ത്രണം വിട്ടത്. നിയന്ത്രണം വിട്ട ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

advertisement

ദേശീയ പാതയിലെ ബൈപ്പാസ് കവലയിൽ നിന്നു തിരിഞ്ഞ ഉടനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിനെ തുടർന്ന് ഇയാൾ ലോറി ഇടത്തേക്ക് വെട്ടിക്കുകയായിരുന്നു. ഇങ്ങനെയാണ് കാറിൽ ഇടിച്ചത്.

കോയമ്പത്തൂരില്‍ നിന്നു സ്റ്റീല്‍ റോള്‍ കയറ്റി വന്ന ലോറി കയറ്റി വന്ന ലോറി പെരുമ്പാവൂർ കോട്ടയം വഴി മല്ലപ്പള്ളിയിലേക്കു പോകുകയായിരുന്നു. വലിയ രീതിയിലുള്ള ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോള്‍ തല സ്റ്റിയറിങ്ങില്‍ കുത്തി അനക്കമറ്റു കിടക്കുകയായിരുന്നു പാണ്ഡ്യന്‍. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Miraculous Escape | പാർക്ക് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ കാർ തവിടുപൊടിയാക്കി ലോറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories