TRENDING:

ഇനി മൂക്ക് പൊത്താതെ മീൻ വാങ്ങാം; തിരുവനന്തപുരം പാങ്ങോട് ഫിഷ് മാർക്കറ്റിന് പുതിയ മുഖം

Last Updated:

മൂന്ന് കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരണം പൂർത്തീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നഗരസഭയ്ക്ക് കീഴിലുള്ള പാങ്ങോട് ആധുനിക ഫിഷ് മാർക്കറ്റ് നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്നാണ് മാർക്കറ്റിന്റെ നവീകരണം പൂർത്തിയാക്കിയത്.
advertisement

മൂന്ന് കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരണം പൂർത്തീകരിച്ചത്. ഇതിൽ 1 കോടി 85 ലക്ഷം രൂപ ഫിഷറീസ് വകുപ്പും 1 കോടി 40 ലക്ഷം രൂപ നഗരസഭയുമാണ് വഹിച്ചത്. 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാർക്കറ്റിൽ 46 കടമുറികളുണ്ട്.

TRENDING:പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണം: കെ മുരളീധരൻ [NEWS]

advertisement

60 ടൺ സംഭരണശേഷിയുള്ള രണ്ട് ഫ്രീസറുകളും വൈദ്യുതി തടസ്സം നേരിടാതിരിക്കാൻ 61 കെ.വി.എ ജനറേറ്ററും , ഹൈമാസ് ലൈറ്റുകളും മാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. മാർക്കറ്റിനകത്ത് തന്നെ ഒരു ഹെൽത്ത് ഓഫീസും പ്രവർത്തിക്കും.

പാങ്ങോട് ആധുനിക ഫിഷ് മാർക്കറ്റ് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നാടിന് സമർപ്പിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ.രാഖി രവികുമാർ , സ്ഥിരം സമിതി അധ്യക്ഷരായ പാളയം രാജൻ , എസ്.പുഷ്പലത , വഞ്ചിയൂർ പി.ബാബു , വാർഡ് കൗൺസിലർ ബിന്ദു ശ്രീകുമാർ , സെക്രട്ടറി എൽ.എസ്.ദീപ , സി.ഇ.ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ബാബു അമ്പാട്ട് , സൂപ്രണ്ടിങ് എഞ്ചിനീയർ എ.മുഹമ്മദ് അഷറഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഇനി മൂക്ക് പൊത്താതെ മീൻ വാങ്ങാം; തിരുവനന്തപുരം പാങ്ങോട് ഫിഷ് മാർക്കറ്റിന് പുതിയ മുഖം
Open in App
Home
Video
Impact Shorts
Web Stories