TRENDING:

നാട്ടുകാരെ ഭീതിയിലാക്കി കുന്നംകുളത്തെ 'അജ്ഞാതരൂപം': അന്വേഷണം ആരംഭിച്ച് പൊലീസ്

Last Updated:

പഴഞ്ഞി, പോർക്കുളം, അരുവായി, കാട്ടകാമ്പാൽ, പെങ്ങാമുക്ക്, കരിക്കാട്,വില്ലന്നൂര്‍, കാരുകുളം, അരുവായി, കൊങ്ങണ്ണൂര്‍, പട്ടിത്തടം തുടങ്ങി പലയിടങ്ങളിലും അജ്ഞാത രൂപത്തെ കണ്ടവരുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: കുന്നംകുളം മേഖലയിലെ ജനങ്ങളുടെ ഉറക്കം നഷ്ടാമായിട്ട് കുറച്ചു നാളുകളായി. കൊറോണയോ ലോക്ക്ഡൗണോ ഒന്നുമില്ല ഇപ്പോൾ ഇവിടുത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഒരു അജ്ഞാത രൂപമാണ്. രാത്രിസമയങ്ങളില്‍ വീട്ടു മുറ്റത്തും പരിസരങ്ങളിലും എന്തിന് മേൽക്കൂരയിൽ വരെ ഈ രൂപത്തെ കണ്ടവരുണ്ട്.
advertisement

പഴഞ്ഞി, പോർക്കുളം, അരുവായി, കാട്ടകാമ്പാൽ, പെങ്ങാമുക്ക്, കരിക്കാട്,വില്ലന്നൂര്‍, കാരുകുളം, അരുവായി, കൊങ്ങണ്ണൂര്‍, പട്ടിത്തടം തുടങ്ങി പലയിടങ്ങളിലും അജ്ഞാത രൂപത്തെ കണ്ടവരുണ്ട്. ചെറുപ്പക്കാരടക്കം കൂട്ടം കൂടി തപ്പിയിറങ്ങിയെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.

ഇരുട്ടിൽ രൂപം വ്യക്തമല്ലെങ്കിലും അസാമാന്യ വേഗതയിലാണ് മതിലുകളും പറമ്പുകളും ചാടിക്കടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വാതിലുകളിലും ജനലുകളിലും തട്ടി ശബ്ദമുണ്ടാക്കാറുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാൽ ഇതുവരെ ഈ അജ്ഞാതൻ ആരെയും ഉപദ്രവിച്ചതായി റിപ്പോർട്ടുകളില്ല. അതുപോലെ തന്നെ ഇതിനെ കണ്ടെന്ന് പറയുന്ന സ്ഥലങ്ങളിൽ മോഷണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആ സാഹചര്യത്തിൽ തന്നെ ഈ രൂപം എന്താണെന്ന് ആശങ്കയിലാണ് കുന്നംകുളം വാസികൾ.

advertisement

You may also like:ലോക്ക് ഡൗണിനിടെ മതപരമായ ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്: ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെതിരെ കേസ് [NEWS]കോവിഡ് 19 ബാധിച്ച ആൾ മരിച്ചു; ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത ബന്ധുക്കൾക്കെതിരെ കേസ് [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ [NEWS]

advertisement

അജ്ഞാതരൂപത്തെപ്പറ്റി വാർത്ത പ്രചരിച്ചതോടെ തന്നെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള കഥകളും അഭ്യൂഹങ്ങളും ഉയർന്ന് തുടങ്ങിയിട്ടുണ്ട്. ഒടിയൻ എന്നും ആത്മാവെന്നുമൊക്കെയാണ് വാദം. ഏതായാലും സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മാനസിക വിഭ്രാന്തിയുള്ള ആരെങ്കിലും ആകാം ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. മോഷണസംഘമല്ല ഇതിനുപിറകിൽ എന്ന് ഉറപ്പിച്ച പൊലീസ് ഇവിടെ നൈറ്റ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നാട്ടുകാരെ ഭീതിയിലാക്കി കുന്നംകുളത്തെ 'അജ്ഞാതരൂപം': അന്വേഷണം ആരംഭിച്ച് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories