ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ

പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ വന്ന അതിഥി തൊഴിലാളികളെ ബംഗാളിയിൽ അഭിസംബോധന ചെയ്ത് തരൂർ

News18 Malayalam | news18-malayalam
Updated: April 2, 2020, 6:51 AM IST
ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ
ശശി തരൂർ
  • Share this:
കോൺഗ്രസിന്റെ തിരുവനന്തപുരം എം.പി. ശശി തരൂർ മികവ് പുലർത്തുന്ന ഒരേയൊരു ഭാഷ ഇംഗ്ലീഷ് മാത്രമല്ലെന്ന് ഇപ്പോൾ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കേരളത്തിലുള്ള പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ നന്നായി ബംഗാളി സംസാരിക്കുന്നത് കേൾക്കാം.

ഇന്ത്യയിൽ കൊറോണ വൈറസ് പടരുന്നതിനെ പ്രതിരോധിക്കാൻ 21 ദിവസത്തെ ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒരാഴ്ച കഴിഞ്ഞതും രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടാൻ ആരംഭിച്ചു. ജോലി ഇല്ലാതാവുകയും ഭക്ഷണം തീർന്നുപോകുകയും ചെയ്തതോടെ, കഴിഞ്ഞയാഴ്ച ഇന്ത്യയിലുടനീളമുള്ള തൊഴിലാളികളുടെ ഒരു വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

അപ്പോഴാണ് തരൂരിന്റെ സന്ദേശം എത്തുന്നത്.

തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് തരൂർ പറഞ്ഞു, "സ്ഥിതിഗതികൾ കഠിനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ, ഇപ്പോൾ എല്ലാം അടച്ചിരിക്കുന്നതിനാൽ ഒരു സംസ്ഥാന അതിർത്തിയും കടക്കാൻ കഴിയില്ലെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്". പ്രതിസന്ധി ഘട്ടങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, മറ്റ് സാധനങ്ങൾ എന്നിവ കേരള സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ ഓരോരുത്തരോടും എന്റെ അഭ്യർത്ഥനയാണ്, നിങ്ങൾ എവിടെയായിരുന്നാലും അവിടെ തന്നെ തുടരുക,” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗം മുഴുവൻ അദ്ദേഹം ബംഗാളിയിൽ വായിച്ചു.

അദ്ദേഹം ഒരു സ്ക്രിപ്റ്റിൽ നിന്ന് വായിക്കുന്നുണ്ടെന്ന് വ്യക്തമായി തോന്നുമെങ്കിലും, ഈ സന്ദേശം അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ കൈയടി നേടിക്കൊടുത്തു. പല ബംഗാളി ട്വിറ്റർ ഉപയോക്താക്കളും തരൂരിന്റെ ഭാഷാ പ്രാവീണ്യത്തെ പ്രകീർത്തിച്ചു.ട്വിറ്ററിൽ അതിഥി തൊഴിലാളികൾ തരൂരിനെ പിന്തുടരുന്നില്ലെന്ന് പറഞ്ഞ് ചിലർ സന്ദേശത്തെ വിമർശിക്കാനും മുതിർന്നു. സന്ദേശം യഥാർത്ഥത്തിൽ ഒരു മാധ്യമസ്ഥാപനത്തിന്റെ നിർദേശപ്രകാരം റെക്കോർഡു ചെയ്തതാണെന്നും അത് അവരുടെ പ്ലാറ്റ്‌ഫോമുകളിൽ പ്രക്ഷേപണം ചെയ്യുമെന്നും തരൂർ വ്യക്തമാക്കി.

First published: April 2, 2020, 6:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading