TRENDING:

ബിജെപിയുടെ പൗരത്വ വിശദീകരണയോഗം ബഹിഷ്കരിക്കണമെന്ന് പ്രചരിപ്പിച്ചു; പൊലീസ് കേസെടുത്തു

Last Updated:

താമരശ്ശേരി ഭരണഘടന സംരക്ഷണ സമിതിയുടെ പേരിലായിരുന്നു സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വാനം പ്രചരിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
താമരശ്ശേരി: ബിജെപിയുടെ പൗരത്വ വിശദീകരണ യോഗം ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് താമരശ്ശേരി പൊലീസ് കേസെടുത്തു. ഐ പി സി 153 പ്രകാരം കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് പൊലീസ് സ്വമേധയ കേസെടുത്തത്.
advertisement

ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനും നാടിന്‍റെ സാഹോദര്യവും സമാധാനവും തകര്‍ക്കാനും ഇറങ്ങിയ ആര്‍ എസ് എസ് തീവ്രവാദികളെ ഒറ്റപ്പെടുത്തേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്‍റെയും കടമയാണെന്നും ജനാധിപത്യരീതിയില്‍ നമുക്കും പ്രതിഷേധിക്കാം എന്നുമുള്ള സന്ദേശത്തിന് എതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

താമരശ്ശേരി ഭരണഘടന സംരക്ഷണ സമിതിയുടെ പേരിലായിരുന്നു സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വാനം പ്രചരിപ്പിച്ചത്. ബിജെപിയുടെ പൗരത്വ വിശദീകരണ യോഗം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം താഴെ,

'ജനാധിപത്യ മതേതര വിശ്വാസികളായ താമരശേരി കടയുടമകളോട്, നാട്ടുകാരോട്, മോട്ടോർ വാഹന തൊഴിലാളികളോട്30/1/2020 വൈകിട്ട് താമരശേരിയിൽ RSS, BJP വർഗീയ ഫാസിസ്റ്റുകൾ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചുകൊണ്ട് പരിപാടി നടത്തുകയാണ്,, ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനും നാടിന്റെ സാഹോദര്യവും സമാധാനവും തകർക്കാൻ ഇറങ്ങിയ RSS തീവ്രവാദികളെ ഒറ്റപ്പെടുത്തേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ്,, നമുക്കും പ്രതിഷേധിക്കാം ജനാധിപത്യ രീതിയിൽ 30/1/2020 വൈകിട്ട് 3 മണിമുതൽ 8 മണിവരെ കടകൾ അടച്ചിട്ടു കൊണ്ടും, RSS സംഘടിപ്പിച്ച പരിപാടി ബഹിഷ്കരിച്ചു കൊണ്ടും,,

advertisement

ജനാധിപത്യ വിശ്വാസികൾ ആയ ഒരാൾ പോലും അന്നേ ദിവസം (സമയം ) ടൗണിൽ ഇറങ്ങാതെ അവരുടെ പരിപാടിക്ക് കാഴ്ച്ചക്കാരായി പോലും നിന്ന് കൊടുക്കാതെ നമുക്കും ബഹിഷ്കരിച്ചു പ്രതിഷേധിക്കാം, നല്ലവരായ താമരശേരി ജനങ്ങളുടെയും കട ഉടമകളുടെയും മോട്ടോർ വാഹന തൊഴിലാളികൾ താമരശ്ശേരി ഓട്ടം നിർത്തിവെച്ച് വാഹനം അങ്ങാടിയിൽ നിന്നു മാറ്റിയും സഹകരണം പ്രതീക്ഷിക്കുന്ന.*

*നമ്മുടെ നാടാണ്,നമ്മുടെ കടമയാണ് സംരക്ഷികേണ്ടത് നമ്മളാണ്*ഭരണഘടനാ സംരക്ഷണ സമിതി

താമരശേരി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബിജെപിയുടെ പൗരത്വ വിശദീകരണയോഗം ബഹിഷ്കരിക്കണമെന്ന് പ്രചരിപ്പിച്ചു; പൊലീസ് കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories