രണ്ടായിരത്തി പത്തില്‍ ആരംഭിച്ച എസ് പി സി പദ്ധതി പ്രകാരം ഇതുവരെ ഒരു ലക്ഷത്തിലധികം കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവരുടെ സേവന സന്നദ്ധതയും സാമൂഹ്യ പ്രതിബദ്ധതയും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ് പി സി രൂപികരിച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് വോളണ്ടിയർ കോപ്സ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി പുത്തനുടുപ്പും പുസ്തകവും എന്ന പദ്ധതി നടപ്പിലാക്കുന്നത്.
You may also like:Local Body Elections 2020 | ചരിത്രം മാറ്റാൻ കൊച്ചി; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ട്രാൻസ്‍ജൻഡർ [NEWS]M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ് [NEWS] 'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ് [NEWS]
advertisement
ഇതിന്‍റെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കണ്ടെത്തിയ പണം ഉപയോഗിച്ച് കരുണാഭവനിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നിത്യോപയോഗ സാധനങ്ങളുമടക്കം എത്തിച്ച് നല്‍കിയത്.
രാജാക്കാട് സി.ഐ എച്ച് എല്‍ ഹണി പഠനോപകരണങ്ങള്‍ കരുണാഭവന്‍ മാനേജിംഗ് ട്രസ്റ്റി ട്രീസ തങ്കച്ചന് കൈമാറി. ജില്ല നോഡല്‍ ഓഫീസര്‍ സുരേഷ് ബാബു, എസ് പി സി ഡി ഐമാര്‍, പൂർവ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഐജിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും പ്രത്യേക അനുമതിയോടെയാണ് സംസ്ഥാനത്തുടനീളം എസ് പി സി ശിശുദിനത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.