'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ്

Last Updated:

സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി എച്ച് ഡി എടുത്ത ഒരു നേതാവിനെയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് അവരോധിച്ചിരിക്കുന്നതെന്ന് സിദ്ദിഖ് ആരോപിച്ചു.

കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ താൽക്കാലിക അവധിയിൽ പ്രവേശിച്ചതോടെ പാർട്ടി സെക്രട്ടറിയുടെ താൽക്കാലിക ചുമതല എ വിജയരാഘവനെയാണ് ഏൽപിച്ചിരിക്കുന്നത്. എന്നാൽ, വിജയരാഘവനെ പാർട്ടി സെക്രട്ടറിയുടെ ചുമതല ഏൽപിച്ചതിനെ പരിഹസിച്ച് പ്രതിപക്ഷം ഇതിനകം രംഗത്തു വന്നുകഴിഞ്ഞു.
മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്നാണ് കെ പി സി സി വൈസ് പ്രഡിഡന്റ് ടി സിദ്ദിഖ് പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലാണ് ടി സിദ്ദിഖ് ഇങ്ങനെ പറഞ്ഞത്. സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി എച്ച് ഡി എടുത്ത ഒരു നേതാവിനെയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് അവരോധിച്ചിരിക്കുന്നതെന്ന് സിദ്ദിഖ് ആരോപിച്ചു.
advertisement
ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
'മനസിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ബി ജെ പിക്ക്‌ കേരളത്തിൽ പ്രസിഡന്റ് മാത്രമല്ല, ഇപ്പോൾ ഒരു സെക്രട്ടറിയെയും ലഭിച്ചിരിക്കുന്നു. സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി എച്ച് ഡി എടുത്ത ഒരു നേതാവിനെ ഉന്നതമായ പാർട്ടി സ്ഥാനത്ത്‌ അവരോധിക്കുമ്പോൾ സൈബർ സഖാക്കൾക്ക്‌ വേണ്ടത്ര കാപ്സ്യൂളുകൾ നിർമ്മിച്ച് നൽകിയെന്ന് വിശ്വസിക്കട്ടെ.'
മകൻ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി നൽകണമെന്നാണ് സി പി എം സെക്രട്ടേറിയറ്റിനോട് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. കേടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇടതു മുന്നണി കൺവീനർ കൂടിയായ എ. വിജയരാഘവന് പാർട്ടി സെക്രട്ടറയുടെ ചുമതല നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ്
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തെ തുടർന്ന് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

  • രാഷ്ട്രപതി 22ന് വൈകിട്ട് 3 മണിക്ക് ശബരിമല സന്നിധാനത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു.

  • 17ന് നട തുറക്കുമ്പോൾ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

View All
advertisement