TRENDING:

കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം; വൈക്കത്തു നിന്ന് ജൂൺ മൂന്നിന് കാണാതായ യുവാവിന്റേത്

Last Updated:

ജൂൺ മൂന്ന് മുതലാണ് ജിഷ്ണുവിനെ കാണാതായത്. കുമരകത്തെ സ്വകാര്യ ബാറിലെ ജീവനക്കാരനായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: മറിയപള്ളിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെ രാവിലെയാണ് ജീർണ്ണിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കാട് വെട്ടി തെളിയിക്കുന്നതിനിടെയായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.
advertisement

തുടർന്ന് ജില്ലയിൽ കാണാതായവരുടെ പട്ടിക പോലീസ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് വൈക്കം കുടവെച്ചൂർ സ്വദേശി ജിഷ്ണു (23)വിലേക്ക് അന്വേഷണം എത്തിയത്. ജൂൺ മൂന്ന് മുതലാണ് ജിഷ്ണുവിനെ കാണാതായത്. കുമരകത്തെ സ്വകാര്യ ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണു.

ജൂൺ മൂന്നിന് ബാറിൽ എത്തി മടങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാറുകാരുമായി അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

TRENDING:കോവിഡ് രോഗിയുടെ മൃതദേഹം എത്തിച്ചത് ജെസിബിയിൽ; ആന്ധ്രയിൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ [NEWS]ഇനി പഴഞ്ചൻ പോസ്റ്റുകൾ പ്രചരിപ്പിക്കൽ അത്ര എളുപ്പമല്ല; തടയിടാൻ വഴിയുമായി ഫെയ്സ്ബുക്ക് [PHOTOS]പരിശോധനാ ഫലം വരുന്നതിന് മുമ്പ് പുറത്തിറങ്ങിയ രണ്ട് പേർക്ക് COVID 19; കായംകുളത്ത് ജാഗ്രത [NEWS]

advertisement

ഷർട്ട് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ചെരുപ്പും ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്. ജിഷ്ണു തൂങ്ങിമരിച്ചത് ആകാം എന്നാണ് പ്രാഥമിക നിഗമനം എന്ന്  ചിങ്ങവനം പൊലീസ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി അയച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാകും മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്തിമ നടപടി പൂർത്തിയാക്കുക. ജിഷ്ണുവിനെ കാണാതായ സംഭവത്തിൽ വൈക്കം പോലീസിനാണ് ബന്ധുക്കൾ പരാതി നൽകിയിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം; വൈക്കത്തു നിന്ന് ജൂൺ മൂന്നിന് കാണാതായ യുവാവിന്റേത്
Open in App
Home
Video
Impact Shorts
Web Stories