TRENDING:

റാന്നിയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടു; തെരച്ചിൽ ശക്തമാക്കി

Last Updated:

നൂറുകണക്കിന് വീടുകള്‍ ഉള്ള പ്രദേശത്ത് കടുവയെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: റാന്നിയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. വടശേരിക്കര പേഴുംപാറ ഉമ്മാ മുക്കിന് സമീപം രമാഭായി കോളനിയിലാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്. ഇവിടെ കുറ്റിക്കാടുകൾ നിറഞ്ഞ പാറക്കെട്ടിനടുത്ത് കടുവയെ കണ്ടുവെന്നാണ് സമീപവാസിയായ ജോയ് എന്നയാൾ പറയുന്നത്. ഇടവഴി കടന്ന് തുറസായ പ്രദേശത്തേക്ക് ഇറങ്ങുകയായിരുന്ന കടുവ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി വീണ്ടും മുന്നോട്ട് തന്നെ പോയി.
advertisement

You may also like:സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി [NEWS]Nirmala Sitharaman on Economic relief package | ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് മൂന്നുലക്ഷം കോടി ഈടില്ലാത്ത വായ്പ [NEWS]Economic Relief Package Key Highlights | 200 കോടി വരെയുള്ള കരാറുകൾക്ക് ആഗോള ടെൻഡറില്ലെന്ന് നിർമല സീതാരാമൻ [NEWS]

advertisement

കൂടുതൽ ആളുകളുമായെത്തി തിരികെ വന്നു നോക്കിയപ്പോൾ പാറയ്ക്ക് സമീപത്തായി കിടന്നിരുന്ന മ‍ൃഗം കാട്ടിലേക്ക് ഓടിപ്പോയെന്നാണ് ഇവർ പറയുന്നത്. തലേന്ന് രാത്രിയും വീടിന് പുറത്ത് ശബ്ദം കേട്ടതായി മറ്റു ചില സമീപ വാസികളും പറഞ്ഞു.

തിരച്ചിലിനെത്തിയ വനംവകുപ്പ് അധികൃതർ

വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് മൃഗഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കാടുപിടിച്ചുകിടക്കുന്ന പാറകെട്ടും പാറമടയും സമീപത്തെ കാടുപിടിച്ച് കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളും ഉള്ളതിനാല്‍ കടുവയെ കണ്ടുപിടിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.നൂറുകണക്കിന് വീടുകള്‍ ഉള്ള പ്രദേശത്ത് കടുവയെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

advertisement

കടുവയെ കണ്ട ചേന്നാട്ടു മലയിലെത്തി വിവരങ്ങള്‍ ചോദിച്ചറിയുന്ന രാജു ഏബ്രഹാം എംഎല്‍എ

രാജു ഏബ്രഹാം എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തി. കടുവയെ കണ്ടെത്താന്‍ നടത്തുന്ന തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ വിലയിരുത്തി. വൈകുന്നേരം വീടിന് പുറത്ത് ഇറങ്ങരുതെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പൊലീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ട സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റര്‍ മാറിയാണ് വീണ്ടും കടുവയെ കണ്ടത്. ഓരോ ദിവസവും കിലോമീറ്ററുകള്‍ കടുവ സഞ്ചരിക്കുന്നതും തെരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
റാന്നിയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടു; തെരച്ചിൽ ശക്തമാക്കി
Open in App
Home
Video
Impact Shorts
Web Stories